കുവൈത്തിൽ വ്യാഴാഴ്ച മുതൽ വസീം സീസൺ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വ്യാഴാഴ്ച വസീം സീസൺ ആരംഭിക്കും. ഇതോടെ പകൽച്ചൂട് കുറയുകയും രാത്രികളിൽ തണുപ്പ് കൂടുകയും ചെയ്യുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. 52 ദിവസം നീളുന്നതാണ് ഈ സീസൺ. ഇതിനിടെ താപനിലയിൽ ക്രമാനുഗതമായ കുറവുണ്ടാകും.
സീസണൽ മാറ്റത്തിന്റെ ഭാഗമായി രാജ്യത്ത് പകലിന്റെയും രാത്രിയുടെയും ദൈർഘ്യത്തിൽ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. നിലവിൽ പകലിന്റെ നീളം കുറഞ്ഞുവരുകയും രാത്രിയുടെ ദൈർഘ്യം കൂടിവരുകയും ചെയ്യുന്നുണ്ട്. എന്നാൽ തണുപ്പ് പ്രതീക്ഷച്ചുപോലെ എത്തിയിട്ടില്ല.
വസീം സീസൺ ആരംഭിക്കുന്നതോടെ മഴക്കും സാധ്യതയുണ്ട്. മഴ ലഭിക്കുന്നത് ചെടികൾ വളരാനും ട്രഫിൾസ് എന്ന പ്രത്യേകതരം കൂണുകൾ മുളക്കാനും സഹായിക്കും. തണുപ്പുള്ള രാത്രികളും പകൽ വെളിച്ചം കുറയുന്നതും പക്ഷികളുടെ ദേശാടനവുമാണ് ഈ സീസണിന്റെ മറ്റ് പ്രത്യേകതകൾ.
വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയിലൂടെ കാലാവസ്ഥാ വിവരങ്ങൾ പരിശോധിക്കാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

