Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യൻ...

ഇന്ത്യൻ ഗാർഹികത്തൊഴിലാളികളുടെ വേതനം 100 ദിനാറിൽ കുറയില്ല

text_fields
bookmark_border
ഇന്ത്യൻ ഗാർഹികത്തൊഴിലാളികളുടെ വേതനം 100 ദിനാറിൽ കുറയില്ല
cancel

കുവൈത്ത്​ സിറ്റി: ഇന്ത്യൻ പുരുഷ ​ഗാർഹികത്തൊഴിലാളികളുടെ മിനിതം വേതനം 100 ദിനാർ ആയും വനിതകളുടേത്​ 110 ദിനാറായും നിശ്ചയിക്കും. ഇൗ വ്യവസ്ഥ അംഗീകരിച്ചാൽ മാത്രമേ ഇന്ത്യയിൽനിന്ന്​ റിക്രൂട്ട്​മെൻറ്​ സാധ്യമാകൂ എന്ന്​ ഫെഡറേഷൻ ഒാഫ്​ ഡൊമസ്​റ്റിക്​ ലേബർ റിക്രൂട്ട്​മെൻറ്​ ഒാഫിസസ്​ അറിയിച്ചു.

റിക്രൂട്ട്​മെൻറുമായി ബന്ധപ്പെട്ട്​ ഇന്ത്യൻ എംബസി ഇത്തരത്തിൽ നിബന്ധന വെച്ചതായി റിക്രൂട്ട്​മെൻറ്​ ഒാഫിസ്​ യൂനിയൻ ഭാരവാഹികൾ പറഞ്ഞു. തൊഴിലാളികളുടെ കുറഞ്ഞ പ്രായം 30 വയസ്സും കൂടിയ പ്രായം 55 വയസ്സും ആയി നിജപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

തൊഴിലാളികൾക്ക്​ നിയമസഹായം സൗജന്യമായിരിക്കും, പാസ്​പോർട്ട്​ പിടിച്ചുവെക്കാൻ സ്​പോൺസർക്ക്​ അവകാശമുണ്ടാകില്ല, സ്​പോൺസർ തൊഴിലാളിയുടെ പേരിൽ ബാങ്ക്​ അക്കൗണ്ട്​ എടുത്തുനൽകുകയും ശമ്പളം മാസത്തിൽ കൃത്യമായി അക്കൗണ്ടിൽ ഇടുകയും വേണം, റിക്രൂട്ട്​മെൻറി​െൻറ പേരിൽ തൊഴിലാളിയുടെ ശമ്പളത്തിൽനിന്ന്​ പിടിച്ചുവെക്കാനോ വെട്ടിക്കുറക്കാ

നോ ഏജൻസിക്ക്​ അവകാശമില്ല, പൂർണമായ ശമ്പളം തൊഴിലാളിക്ക്​ ലഭിക്കണം, ആരോഗ്യ ഇൻഷുറൻസ്​ പരിരക്ഷയും ജോലിക്കിടെ പരിക്കേറ്റാൽ നഷ്​ടപരിഹാരവും ലഭിക്കും, കുവൈത്ത്​ തൊഴിൽ നിയമത്തി​െൻറ പരിരക്ഷയും ഗാർഹികത്തൊഴിലാളികൾക്ക്​ ലഭിക്കും തുടങ്ങിയ വ്യവസ്ഥകൾ ധാരണപത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:domestic workers
News Summary - The wages of Indian domestic workers are not less than 100 dinars
Next Story