സന്ദർശനവും കൂടിക്കാഴ്ചകളും മികച്ചത് -ബൈജയന്ത് പാണ്ഡ
text_fieldsഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘം 'റിഹ്ല-ഇ-ദോസ്തി’ പ്രദർശനം സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശനവും കൂടിക്കാഴ്ചകളും മികച്ചതായിരുന്നെന്ന് ബൈജയന്ത് പാണ്ഡ എം.പി. കുവൈത്ത് ഉപ പ്രധാനമന്ത്രിയെയും മറ്റു നിരവധിപേരുമായും സന്ദർശനത്തിനിടെ കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായി നൂറ്റാണ്ടുകളായി ബന്ധമുള്ള രാജ്യമാണ് കുവൈത്ത്. ലോകമെമ്പാടും ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമങ്ങൾ മിഡിലീസ്റ്റിലും ഗൾഫ് രാജ്യങ്ങളിലും വലിയ ഫലങ്ങൾ കൈവരിക്കാൻ സഹായിച്ചു. പ്രധാനമന്ത്രി മോദി സന്ദർശിച്ചപ്പോൾ കുവൈത്ത് അദ്ദേഹത്തിന് പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ചു. കുവൈത്ത് തീവ്രവാദത്തിനെതിരെ കർശന നിലപാട് സ്വീകരിച്ചുവരുന്നു. പഹൽഗാം തീവ്രവാദ ആക്രമണ സമയത്തും ശക്തമായ പ്രസ്താവനകൾ നൽകി.
ഞങ്ങൾ എല്ലാം പരീക്ഷിച്ചുനോക്കി. വിവിധ കരാറുകളും, ക്രിക്കറ്റ് നയതന്ത്രവും പരീക്ഷിച്ചു. ഇപ്പോൾ ഇന്ത്യ സമീപനത്തിൽ മാറ്റം വരുത്തിയിരിക്കുന്നു. നമുക്ക് ശത്രുത വേണ്ട, പക്ഷേ അവർ ഇന്ത്യയെയും ഇന്ത്യക്കാരെയും ദ്രോഹിക്കുമ്പോൾ വെറുതെ ഇരിക്കില്ല തിരിച്ചടിക്കും. അവരുടെ ആണവ ഭീഷണിക്ക് വഴങ്ങില്ല.വ്യാപാരം, ഷിപ്പിങ്, വെള്ളം, വിസ എന്നിവയുമായി ബന്ധപ്പെട്ട നിരവധി സാമ്പത്തിക നടപടികളും സ്വീകരിക്കുന്നുണ്ട്. ഈ സന്ദേശത്തിന് നല്ല സ്വീകരണമാണ് ലഭിക്കുന്നതെന്നും ബൈജയന്ത് പാണ്ഡ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

