Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ഘോ​ഷ​മാ​യി...

ആ​ഘോ​ഷ​മാ​യി ‘കി​ഴ​ക്കി​ന്റെ വെ​നീ​സ് ഉ​ത്സ​വ്’

text_fields
bookmark_border
ആ​ഘോ​ഷ​മാ​യി ‘കി​ഴ​ക്കി​ന്റെ വെ​നീ​സ് ഉ​ത്സ​വ്’
cancel
camera_alt

ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ‘കി​ഴ​ക്കി​ന്റെ വെ​നീ​സ് ഉ​ത്സ​വ്’ ര​ഞ്ജി പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ‘കി​ഴ​ക്കി​ന്റെ വെ​നീ​സ് ഉ​ത്സ​വ്’ സി​നി​മ ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ര​ഞ്ജി പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ബാ​സി​യ ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ പ്ര​സി​ഡ​ന്റ്‌ കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​യ​ർ​മാ​ൻ രാ​ജീ​വ്‌ ന​ടു​വി​ലെ​മു​റി, ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി, സു​രേ​ഷ് വ​രി​ക്കോ​ലി​ൽ, ബി.​ഇ.​സി എ​ക്സ്ചേ​ഞ്ച് സി.​ഇ.​ഒ മാ​ത്യൂ​സ് വ​ർ​ഗീ​സ്, ഷി​ബു പോ​ൾ, ഹി​താ​യ​ത്തു​ല്ല, മ​ല​ബാ​ർ ഗോ​ൾ​ഡ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഹ​ർ​ഷ​ൽ പ​ട്ട​ണം, മാ​ത്യു ചെ​ന്നി​ത്ത​ല, ലി​സ​ൻ ബാ​ബു, അ​നി​ൽ വ​ള്ളി​കു​ന്നം, കു​ട ക​ൺ​വീ​ന​ർ മാ​ർ​ട്ടി​ൻ മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മ​നോ​ജ്‌ പ​രി​മ​ണം ന​ന്ദി​യും പ​റ​ഞ്ഞു.സു​വ​നീ​ർ ര​ഞ്ജി പ​ണി​ക്ക​ർ ക​ൺ​വീ​ന​ർ​മാ​രാ​യ ലി​ബു പാ​യി​പ്പാ​ട​നും രാ​ഹു​ൽ ദേ​വി​നും ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ഞ്ജി പ​ണി​ക്ക​ർ മെ​മ​ന്റോ കൈ​മാ​റി. ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക​ളെ​യും പ്ര​ഖ്യാ​പി​ച്ചു. ശ്രീ​രാ​ഗ് ഭ​ര​ത​ൻ, സോ​ണി​യ ആ​മോ​ദ്, അ​നൂ​പ് കോ​വ​ളം, ആ​ദ​ർ​ശ് ചി​റ്റാ​ർ, ജ​യ​ദേ​വ് ക​ല​വൂ​ർ എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള​യും ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait News
News Summary - The ‘Venice of the East’ celebration in kuwait
Next Story