Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​രും മ​ത്സ​ര​ങ്ങ​ൾ...

വ​രും മ​ത്സ​ര​ങ്ങ​ൾ കു​വൈ​ത്തി​ന് ക​ഠി​ന​മാ​കും

text_fields
bookmark_border
വ​രും മ​ത്സ​ര​ങ്ങ​ൾ കു​വൈ​ത്തി​ന് ക​ഠി​ന​മാ​കും
cancel
camera_alt

ഇ​ന്ത്യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് താ​ര​ത്തി​ന്റെ മു​ന്നേ​റ്റം

കു​​വൈ​ത്ത് സി​റ്റി: ഹോം ​ഗ്രൗ​ണ്ടി​ൽ ഇ​ന്ത്യ​യോ​ട് തോ​ൽ​വി വ​ഴ​ങ്ങി​യ​തോ​ടെ ലോ​ക​ക​പ്പ്, ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത​ക്കാ​യു​ള്ള വ​രും മ​ത്സ​ര​ങ്ങ​ൾ കു​വൈ​ത്തി​ന് ക​ഠി​ന​മാ​കും.

ഇ​ന്ത്യ​യെ കൂ​ടാ​തെ ഖ​ത്ത​ർ, അ​ഫ്ഗാ​നി​സ്താ​ൻ എ​ന്നി​വ​യാ​ണ് കു​വൈ​ത്തി​നൊ​പ്പം ഗ്രൂ​പ്​ ‘എ’​യി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ ലോ​ക​ക​പ്പ്​ ആ​തി​ഥേ​യ​രും, നി​ല​വി​ലെ ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രു​മാ​യ ഖ​ത്ത​ർ ശ​ക്ത​മാ​യ ടീ​മാ​ണ്. ഖ​ത്ത​റു​മാ​യി വി​ജ​യം കു​വൈ​ത്തി​ന് പ്ര​യാ​സ​ക​ര​മാ​യി​രി​ക്കും. ഇ​ന്ത്യ​യു​മാ​യു​ള്ള അ​ടു​ത്ത മ​ത്സ​രം ഇ​ന്ത്യ​യി​ലാ​ണ് ന​ട​ക്കു​ക എ​ന്ന​തി​നാ​ൽ നി​ർ​ണാ​യ​ക​മാ​ണ്. അ​​ഫ്ഗാ​​നി​സ്താ​ൻ കു​വൈ​ത്തി​ന് ശ​ക്ത​നാ​യ എ​​തി​​രാ​​ളി​​യ​ല്ല. ഗ്രൂ​പ്പി​ലെ ആ​ദ്യ​ക​ളി​യി​ൽ ഖ​ത്ത​ർ അ​ഫ്ഗാ​നി​സ്താ​നെ എ​ട്ടു​ഗോ​ളി​ന് മു​ക്കി​യാ​ണ് വ​ര​വ​റി​യി​ച്ച​ത്. ഇ​ന്ത്യ​യും ആ​ദ്യ ജ​യം നേ​ടി​യ​തോ​ടെ നാ​ലു രാ​ജ്യ​ങ്ങ​ളു​ള്ള ഗ്രൂ​പ്പി​ൽ നി​ല​വി​ൽ ഖ​ത്ത​ർ ഒ​ന്നാ​മ​തും ഇ​ന്ത്യ ര​ണ്ടാ​മ​തു​മാ​ണ്.

ഗ്രൂ​​പ്പി​​ൽ​​നി​​ന്ന് ര​​ണ്ടു ടീ​​മു​​ക​​ൾ​​ക്കാ​ണ് ലോ​ക​ക​പ്പ് യോ​ഗ്യ​ത മൂ​​ന്നാം റൗ​​ണ്ട് പ്ര​​വേ​​ശ​​ന​​വും ഏ​ഷ്യ ക​പ്പ് പ്ര​വേ​ശ​ന​വും ല​ഭി​ക്കു​ക. ഇ​തി​നാ​ൽ​ത​ന്നെ ഖ​ത്ത​ർ, ഇ​ന്ത്യ എ​ന്നി​വ​ക്കെ​തി​രെ വ​രാ​നി​രി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ കു​വൈ​ത്തി​ന് നി​ർ​ണാ​യ​ക​മാ​ണ്.

ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഈ ​മാ​സം 21ന് ​കു​വൈ​ത്ത് സൗ​ദി​യി​ൽ അ​ഫ്​​ഗാ​നി​സ്താ​നെ നേ​രി​ടും. ഇ​ന്ത്യ​യും ഖ​ത്ത​റും ഒ​ഡി​ഷ​യി​ൽ ഏ​റ്റു​മു​ട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityworld cup qualifying
News Summary - The upcoming matches will be tough for Kuwait.
Next Story