കേന്ദ്ര വിദേശകാര്യ മന്ത്രിയെ കേൾക്കാം നാളെ
text_fieldsകേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ
കുവൈത്ത് സിറ്റി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ വെള്ളിയാഴ്ച കുവൈത്തിലെ ഇന്ത്യൻ സമൂഹത്തെ ഒാൺലൈനായി അഭിസംബോധന ചെയ്യും.മൂന്നു ദിവസത്തെ കുവൈത്ത് സന്ദർശനത്തിനെത്തുന്ന അദ്ദേഹം വെള്ളിയാഴ്ച വൈകീട്ട് ആറിനാണ് ഒാൺലൈനായി സംസാരിക്കുക.
കോവിഡ് പശ്ചാത്തലത്തിലാണ് എംബസി ഒാഡിറ്റോറിയത്തിൽ വലിയ പരിപാടി വേണ്ടെന്നു വെച്ചത്. എംബസിയുടെ ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് ചാനലുകളിലൂടെയാണ് ഇന്ത്യക്കാർക്ക് കേന്ദ്രമന്ത്രിയുടെ സംഭാഷണം കാണാൻ കഴിയുക.
മൂന്നുദിവസത്തെ സന്ദർശനത്തിൽ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് തുടങ്ങി ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബിര്‍ അസ്സബാഹിന് കൈമാറും. പ്രതിരോധം, വ്യാപാരം, ഊര്‍ജം, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചും ചര്‍ച്ചചെയ്യും. ഇന്ത്യയും കുവൈത്തും നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. അതുമായി ബന്ധപ്പെട്ട ചർച്ചകളും നടത്തും.

