ആവേശം നിറച്ച് വീൽചെയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന് സമാപനം
text_fieldsഅറബ് വീൽചെയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ് കിരീടം നേടിയ ഈജിപ്ത് ടീമിന്റെ ആഘോഷം
കുവൈത്ത് സിറ്റി: കുവൈത്തിൽ അരങ്ങേറിയ അറബ് വീൽചെയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ് സമാപിച്ചു. ഫൈനലിൽ ആതിഥേയരായ കുവൈത്തിനെ തോൽപിച്ച് ഈജിപ്ത് കിരീടം നേടി. യു.എ.ഇയെ തോൽപിച്ച് മൊറോക്കൻ ദേശീയ ടീം മൂന്നാം സ്ഥാനം നേടി. കുവൈത്ത്, ലബനാൻ, ബഹ്റൈൻ, യു.എ.ഇ, മൊറോക്കോ, ഈജിപ്ത്, ജോർഡൻ, ഫലസ്തീൻ എന്നിങ്ങനെ എട്ടു രാജ്യങ്ങൾ അഞ്ച് ദിവസം നീണ്ടുനിന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.
ടൂർണമെന്റിന്റെ സ്പോൺസറും വാർത്താവിതരണ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽ റഹ്മാൻ അൽ മുതൈരി ഫൈനൽ മത്സരം കാണാനെത്തി. ടൂർണമെന്റ് സാങ്കേതികമായും സംഘടനാപരമായും വിജയിച്ചതായി സംഘാടക സമിതി മേധാവി ഷാഫി അൽ ഹജ്രി പറഞ്ഞു. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും കുവൈത്ത് തുടർച്ചയായി നാല് വിജയങ്ങൾ നേടുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ടൂർണമെന്റിന്റെ സ്പോൺസർഷിപ്പിലും ഫൈനൽ മത്സരത്തിൽ പങ്കെടുത്തതിലും അബ്ദുൽ റഹ്മാൻ അൽ മുതൈരിക്ക് നന്ദി അറിയിച്ചു. ചാമ്പ്യൻഷിപ്പിന് മികച്ച പിന്തുണ നൽകിയ ജനറൽ സ്പോർട്സ് അതോറിറ്റിയുടെ പങ്കിനെയും ഷാഫി അൽ ഹജ്രി പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

