Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൂ​ന്നാം ബാ​ച്ച്​...

മൂ​ന്നാം ബാ​ച്ച്​ ഒാ​ക്​​സ്​​ഫ​ഡ്​ വാ​ക്​​സി​ൻ ഇൗ ​മാ​സം എ​ത്തും

text_fields
bookmark_border
മൂ​ന്നാം ബാ​ച്ച്​ ഒാ​ക്​​സ്​​ഫ​ഡ്​ വാ​ക്​​സി​ൻ ഇൗ ​മാ​സം എ​ത്തും
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലേ​ക്ക്​ മൂ​ന്നാ​മ​ത്​ ബാ​ച്ച്​ ഓ​ക്സ്ഫ​ഡ് ആ​സ്ട്ര​സെ​ന​ക വാ​ക്സി​ൻ ഇൗ ​മാ​സം ത​ന്നെ എ​ത്തും. പ്രാ​ദേ​ശി​ക ഏ​ജ​ൻ​റ്​ വ​ഴി​യാ​ണ്​ എ​ത്തി​ക്കു​ന്ന​ത്. ലാ​ബ്​ പ​രി​ശോ​ധ​ന​യും വി​ശ​ക​ല​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. വാ​ക്​​സി​ൻ എ​ത്തി​യാ​ലു​ട​ൻ ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ആ​ളു​ക​ൾ​ക്ക്​ സ​ന്ദേ​ശം അ​യ​ച്ചു​തു​ട​ങ്ങും.

ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കി​ട​യി​ലെ ഇ​ട​വേ​ള നാ​ലു മാ​സ​ത്തി​ൽ കൂ​ടി​ല്ല. കാ​ന​ഡ, തു​ർ​ക്കി, സ്​​പെ​യി​ൻ, ഫ്രാ​ൻ​സ്, ഡെ​ന്മാ​ർ​ക്ക്​ തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നാ​ലു​മാ​സ ഇ​ട​വേ​ള​യി​ലാ​ണ്​ ര​ണ്ടു​ ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഇ​റ​ക്കു​മ​തി​ക്കു​ള്ള എ​ല്ലാ ബാ​ധ്യ​ത​ക​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും ഉ​ൽ​പാ​ദ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ കാ​ര​ണ​മാ​ണ്​ വൈ​കി​യ​ത്.

തു​ട​ർ​ന്ന്​ ആ​ദ്യ ഡോ​സ്​ ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ന​ൽ​കി​യ​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ഫൈ​സ​ർ ന​ൽ​കു​ന്ന​തി​െൻറ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ക വ​രെ ചെ​യ്​​തി​രു​ന്നു. പു​തു​താ​യി ഇൗ ​വാ​ക്​​സി​ൻ ഇ​പ്പോ​ൾ ന​ൽ​കു​ന്നി​ല്ല. ആ​ദ്യ ഡോ​സ്​ എ​ടു​ത്ത​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ഉ​റ​പ്പാ​ക്കാ​നാ​യി നേ​ര​ത്തേ എ​ത്തി​ച്ച​തി​ൽ ബാ​ക്കി​യു​ള്ള​ത്​ ക​രു​ത​ലാ​യി സൂ​ക്ഷി​ക്കു​ക​യാ​ണ്. 1,29,000 ഡോ​സ്​ ആ​ണ്​ ര​ണ്ടാം ഡോ​സി​നാ​യി ക​രു​ത​ലി​ൽ വെ​ച്ചി​ട്ടു​ള്ള​ത്. ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച്​ മൂ​ന്ന്​ മാ​സ​ത്തെ ഇ​ട​വേ​ള​യി​ട്ടാ​ണ്​ ര​ണ്ടാം ഡോ​സ്​ ന​ൽ​കു​ന്ന​ത്. പു​തി​യ ഷി​പ്മെൻറ്​ വൈ​കി​യാ​ൽ ഇ​ട​വേ​ള വ​ർ​ധി​പ്പി​ക്കു​ന്ന​തും പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ മൂ​ന്നാം ബാ​ച്ച്​ വ​ര​വ്​ സം​ബ​ന്ധി​ച്ച്​ റി​പ്പോ​ർ​ട്ട്.

ഇ​തോ​ടെ നേ​ര​ത്തേ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​വ​ർ​ക്ക് ര​ണ്ടാം ഡോ​സ് ന​ൽ​കാ​ൻ ക​ഴി​യും.നേ​ര​ത്തേ ര​ണ്ട് ബാ​ച്ചു​ക​ളി​ലാ​യി മൂ​ന്ന​ര​ല​ക്ഷം ഡോ​സ് ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്സി​നാ​ണ് കു​വൈ​ത്തി​ൽ എ​ത്തി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oxford vaccine
News Summary - The third batch of Oxford vaccine will arrive this month
Next Story