സൂര്യൻ ഭാഗികമായി മാഞ്ഞു; ആകാശത്ത് ഗ്രഹണവിസ്മയം
text_fieldsകുവൈത്ത് സിറ്റി: പ്രാപഞ്ചിക കൗതുകങ്ങളിലേക്ക് വെളിച്ചം വീശുന്ന ദൃശ്യവിസ്മയവുമായി കുവൈത്തിന്റെ ആകാശത്ത് ചൊവ്വാഴ്ച സൂര്യഗ്രഹണം. ചൊവ്വാഴ്ച ഉച്ച 1.20ന് ആരംഭിച്ച ഭാഗിക സൂര്യഗ്രഹണം 3.44 വരെ നീണ്ടു. 2020 ജൂൺ 21ന് ശേഷമുള്ള മറ്റൊരു ഗ്രഹണത്തിനാണ് കുവൈത്ത് ചൊവ്വാഴ്ച സാക്ഷിയായത്. 2019 ഡിസംബർ 26ന് പുലർച്ചയും ഭാഗിക ഗ്രഹണം ദൃശ്യമായിരുന്നു.
2027 ആഗസ്റ്റ് രണ്ടിനാകും ഇനി കുവൈത്തിൽ ഗ്രഹണം ദൃശ്യമാകുക. പിന്നീട് 2034 മാർച്ച് 20 വരെ കാത്തിരിക്കേണ്ടിവരുമെന്ന് സയന്റിഫിക് ക്ലബിലെ ബഹിരാകാശ ശാസ്ത്ര ഡയറക്ടർ ഇസ അൽ നസ്‌റുല്ല വ്യക്തമാക്കി. കുവൈത്ത് സയന്റിഫിക് സെന്ററിൽ ഗ്രഹണം വീക്ഷിക്കാൻ നിരവധി പേരാണ് എത്തിയത്.
ഔഖാഫ് മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് കുവൈത്തിലെ നിരവധി പള്ളികളിൽ ഗ്രഹണനമസ്കാരവും നടന്നു. ളുഹര്‍ നമസ്കാരത്തിന് ശേഷമാണ് ഗ്രഹണ നമസ്കാരം നടന്നത്. ഗ്രഹണം കണക്കിലെടുത്ത് വിദ്യാഭ്യാസ സഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

