കിരീടാവകാശിക്ക് ഒമാൻ സുൽത്താന്റെ ആശംസ
text_fieldsകുവൈത്ത് സിറ്റി: ഈദുൽ ഫിത്ർ ആശംസിച്ച് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഫോൺ കാൾ.
പെരുന്നാൾ സന്തോഷവും അനുഗ്രഹവും നിറഞ്ഞതാകട്ടെ എന്ന് ആശംസിച്ച ഒമാൻ സുൽത്താൻ കിരീടാവകാശിക്ക് ആയുരാരോഗ്യവും നേർന്നു. കുവൈത്തിനും ജനങ്ങൾക്കും തന്റെ ആശംസ നേർന്ന സുൽത്താൻ, അറബ് മുസ്ലിം രാജ്യങ്ങൾക്ക് കൂടുതൽ അഭിവൃദ്ധിയും ക്ഷേമവും കൈവരട്ടെ എന്നും പ്രാർഥിച്ചു.
ആശംസകൾക്ക് നന്ദി പറഞ്ഞ കിരീടാവകാശി ഒമാൻ സുൽത്താനും ജനങ്ങൾക്കും ആശംസകൾ നേർന്നു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആരോഗ്യത്തിനായി കിരീടാവകാശി പ്രാർഥിച്ചു. ഒമാനിലെ ജനങ്ങൾക്കും അറബ് മുസ്ലിം ലോകത്തിനും ദൈവത്തിന്റെ കൂടുതൽ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെയെന്നും കിരീടാവകാശി അറിയിച്ചു.

