Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയു​ദ്ധ​ത്തി​ന്റെ...

യു​ദ്ധ​ത്തി​ന്റെ നി​ഴ​ലി​ൽ പ്ര​വാ​സി​ക​ളു​ടെ വേ​ദ​ന​ക​ൾ

text_fields
bookmark_border
യു​ദ്ധ​ത്തി​ന്റെ നി​ഴ​ലി​ൽ പ്ര​വാ​സി​ക​ളു​ടെ വേ​ദ​ന​ക​ൾ
cancel

യു​ദ്ധ​വും രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളും കാ​ര​ണം ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ന​സി​ക​വും സാ​മൂ​ഹി​ക​വു​മാ​യി ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രി​ൽ പ്ര​ധാ​ന വി​ഭാ​ഗ​മാ​ണ് പ്ര​വാ​സി സ​മൂ​ഹം. സ്വ​ന്തം നാ​ട്ടി​ൽ നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​ർ അ​ക​ലെ കു​ടും​ബ​ത്തി​ന്റെ ഭാ​വി മെ​ച്ച​പ്പെ​ടു​ത്താ​ൻ വേ​ണ്ടി ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് യു​ദ്ധ​സ​മ​യ​ങ്ങ​ളി​ൽ വ​ലി​യ ആ​ശ​ങ്ക​ക​ളും ഭ​യ​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​രു​ന്നു. യു​ദ്ധം ആ​രം​ഭി​ക്കു​മ്പോ​ൾ താ​മ​സി​ക്കു​ന്ന രാ​ജ്യ​ത്തി​ന്റെ അ​വ​സ്ഥ എ​ന്താ​കും, ജോ​ലി തു​ട​രാ​ൻ ക​ഴി​യു​മോ, നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി വ​രു​മോ എ​ന്നി​ങ്ങ​നെ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ പ്ര​വാ​സി​ക​ളു​ടെ മ​ന​സ്സി​ൽ ഉ​യ​രും.

പ​ല​പ്പോ​ഴും വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വെ​ക്ക​പ്പെ​ടു​ക​യും ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ക​യും ചെ​യ്യു​മ്പോ​ൾ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള വ​ഴി​ക​ളും അ​നി​ശ്ചി​ത​മാ​കും. സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. പ്ര​വാ​സി​ക​ളു​ടെ വ​രു​മാ​ന​ത്തെ ആ​ശ്ര​യി​ച്ചാ​ണ് പ​ല കു​ടും​ബ​ങ്ങ​ളും മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. യു​ദ്ധ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യോ ശ​മ്പ​ളം വൈ​കു​ക​യോ ചെ​യ്താ​ൽ കു​ടും​ബ​ത്തെ​യും ബാ​ധി​ക്കും. കു​ട്ടി​ക​ളു​ടെ പ​ഠ​നം, ചി​കി​ത്സ, വീ​ടി​ന്റെ ചി​ല​വു​ക​ൾ എ​ന്നി​വ​യെ​ല്ലാം ത​ക​രാ​റി​ലാ​കും.​മാ​ന​സി​ക​മാ​യും പ്ര​വാ​സി​ക​ൾ വ​ലി​യ സ​മ്മ​ർ​ദം അ​നു​ഭ​വി​ക്കു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളെ ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​യും, സ്വ​ന്തം സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ഭ​യ​വും ഒ​രേ​സ​മ​യം മ​ന​സ്സി​ൽ നി​റ​യും.

വി​മാ​ന സ​ർ​വി​സു​ക​ൾ നി​ല​ച്ചി​രി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ൾ മ​ര​ണ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ അ​വ​രു​ടെ മൃ​ത​ശ​രീ​രം നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കാ​നും വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് നേ​രി​ടേ​ണ്ടി വ​രു​ന്ന​ത്. നാ​ട്ടി​ൽ മ​ര​ണ​പ്പെ​ടു​ന്ന സ്വ​ന്തം പ്രി​യ​പ്പെ​ട്ട​വ​രെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​ൻ പോ​ലും ക​ഴി​യാ​ത്ത​തി​ന്റെ വേ​ദ​ന​യും പ്ര​വാ​സി​ക​ൾ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്നു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​മൂ​ഹ​ത്തി​ന്റെ ഐ​ക്യ​വും പ​ര​സ്പ​ര സ​ഹാ​യ​വും വ​ള​രെ പ്ര​ധാ​ന​മാ​ണ്. പ്ര​വാ​സി​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം, സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ, സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ എ​ന്നി​വ പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. യു​ദ്ധം മ​നു​ഷ്യ​രാ​ശി​ക്ക് ഒ​രി​ക്ക​ലും ന​ല്ല ഫ​ല​ങ്ങ​ൾ ന​ൽ​കു​ന്നി​ല്ല. അ​തി​ന്റെ ഏ​റ്റ​വും വ​ലി​യ വി​ല സാ​ധാ​ര​ണ ജ​ന​ങ്ങ​ളാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ലോ​കം സ​മാ​ധാ​ന​ത്തി​നാ​യി ഒ​ന്നി​ച്ചു​നി​ൽ​ക്കു​ക​യും മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്റെ സു​ര​ക്ഷ​യും മാ​ന്യ​ത​യും സം​ര​ക്ഷി​ക്കു​ക​യും വേ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
Next Story