Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എ.ഇയിലെ തെരുവിന് ശൈഖ് സബാഹിെൻറ പേരിട്ടു
text_fieldsbookmark_border
യു.എ.ഇയിലെ ശൈഖ് സബാഹ് അൽ അഹ്മദ് സ്ട്രീറ്റ്
കുവൈത്ത് സിറ്റി: യു.എ.ഇയിലെ തെരുവിന് അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ പേരിട്ടു. ഉമ്മുൽ ഖുവൈനിലെ അൽ കോർണിഷ് സ്ട്രീറ്റാണ് ഇനി ശൈഖ് സബാഹ് സ്ട്രീറ്റ് എന്ന് അറിയപ്പെടുക.
മേഖലക്കും ലോകത്തിനാകെയും നൽകിയ സേവനത്തിനും യു.എ.ഇയുമായുള്ള ഉൗഷ്മള ബന്ധത്തിനുമുള്ള ആദരവായാണ് നാമകരണം.അമീർ ആവുന്നതിന് മുമ്പും വിവിധ ചുമതലകളിൽ യു.എ.ഇ കുവൈത്ത് ബന്ധം ഉൗഷ്മളമാക്കാൻ നിരവധി ഇടപെടലുകൾ അദ്ദേഹം നടത്തിയിട്ടുണ്ടെന്ന് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ റാഷിദ് അൽ മുഅല്ല അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

