Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ പറന്നെത്തി...

കുവൈത്തിൽ പറന്നെത്തി സൂട്ടിഗൾ പക്ഷി

text_fields
bookmark_border
കുവൈത്തിൽ പറന്നെത്തി സൂട്ടിഗൾ പക്ഷി
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ അപൂർവമായ സൂട്ടിഗൾ പക്ഷിയെ കണ്ടെത്തി. കുവൈത്ത് പക്ഷി നിരീക്ഷകരായ ഉമർ അൽ ഷഹീൻ, അബ്ദുൽ റഹ്മാൻ അൽ സർഹാൻ, ഹമൂദ് അൽ ഷെയ്ജി എന്നിവരാണ് കുവൈത്ത് ബേയിൽ നിന്ന് ഈ പക്ഷിയെ നിരീക്ഷിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തതെന്ന് പബ്ലിക് അതോറിറ്റിയിലെ പക്ഷിനിരീക്ഷകനായ അൽ ഷഹീൻ പറഞ്ഞു. തുടർന്ന് ഈ പക്ഷിയെ രാജ്യത്തിന്റെ ഔദ്യോഗിക പക്ഷികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ആകെ രേഖപ്പെടുത്തിയ ഇനങ്ങളുടെ എണ്ണം 426 ആയി ഉയർന്നു. രാജ്യത്തെ സമുദ്ര പരിസ്ഥിതിയുടെയും ജൈവവൈവിധ്യത്തിന്റെയും മികച്ച അവസ്ഥയെയാണ് ഈ കണ്ടെത്തൽ എടുത്തുകാട്ടുന്നത്.

തെക്കൻ അറേബ്യൻ ഗൾഫ് മേഖലകളിലും ഇന്ത്യൻ മഹാസമുദ്രത്തിലും കാണപ്പെടുന്ന ഒരു കടൽപ്പക്ഷിയാണ് സൂട്ടിഗൾ. യു.എ.ഇ, ഒമാൻ, തെക്കൻ പാകിസ്ഥാൻ, കിഴക്കൻ ആഫ്രിക്കൻ തീരം എന്നിവിടങ്ങളിലാണ് ഇവ പൊതുവെ കാണപ്പെടുന്നത്. ഇരുണ്ട തവിട്ടുനിറത്തിലുള്ള ശരീരവും വെളുത്ത അടിവയറുമാണ് ഇവക്ക്. ചിറകുകൾക്ക് കറുത്ത അരികുകളുണ്ട്. പ്രധാനമായും ചത്ത മീനുകളെയും, കടലിൽ വലിച്ചെറിയുന്ന അവശിഷ്ടങ്ങളെയും ആണ് ഇവ ഭക്ഷിക്കുന്നത്. കടൽത്തീരങ്ങളിലും തുറമുഖങ്ങളിലും പാറക്കെട്ടുകളിലുമാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. കുവൈത്തിൽ ഈ അപൂർവ്വയിനം പക്ഷികളെ അടുത്തിടെ കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - The Sooty Gull has flown to Kuwait
Next Story