ജലപാതകളുടെ സുരക്ഷ നിലനിർത്തണം- കരസേനാ മേധാവി
text_fieldsകരസേന ജനറൽ സ്റ്റാഫ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാൻ യോഗത്തിൽ
കുവൈത്ത് സിറ്റി: ജലപാതകളുടെ പ്രാധാന്യവും അന്താരാഷ്ട്ര നാവിഗേഷൻ സുരക്ഷ നിലനിർത്തേണ്ടതിന്റെയും ആവശ്യകത ചൂണ്ടികാട്ടി കുവൈത്ത് കരസേന ജനറൽ സ്റ്റാഫ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാൻ.
ബാബ് അൽ മൻദബ് കടലിടുക്കിൽ നാവിഗേഷൻ സ്വാതന്ത്ര്യം നിലനിർത്തുന്നതിനുള്ള മാരിടൈം ഡിഫൻസ് കോയലിഷനിലെ സൈനിക മേധാവികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി അറേബ്യയിൽ നടന്ന യോഗത്തിൽ കുവൈത്ത് പ്രതിനിധി സംഘത്തെ അൽ ഷുറയാൻ നയിച്ചു. മേഖലയിലെ നിലവിലെ സാഹചര്യങ്ങളും സുരക്ഷാപരമായ സംഭവവികാസങ്ങളും കണക്കിലെടുത്ത്, ജലപാതകളുടെ പ്രാധാന്യവും അവയിലൂടെയുള്ള അന്താരാഷ്ട്ര നാവിഗേഷന്റെ സുരക്ഷ നിലനിർത്തേണ്ടതിന്റെ ആവശ്യകതയും അൽ ഷുറൈയാൻ ഊന്നിപ്പറഞ്ഞു. പങ്കാളികളായ രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

