Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒാക്​സ്​ഫഡ്​ വാക്​സിൻ...

ഒാക്​സ്​ഫഡ്​ വാക്​സിൻ രണ്ടാം ഡോസ്​ ഇന്നു മുതൽ നൽകും

text_fields
bookmark_border
ഒാക്​സ്​ഫഡ്​ വാക്​സിൻ രണ്ടാം ഡോസ്​ ഇന്നു മുതൽ നൽകും
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ആ​ദ്യ ഡോ​സ്​ ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ബു​ധ​നാ​ഴ്​​ച മു​ത​ൽ ന​ൽ​കും. ലാ​ബ്​ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി അ​നു​കൂ​ല ഫ​ലം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ വി​ത​ര​ണ​ത്തി​ന്​ ക​ള​മൊ​രു​ങ്ങി​യ​ത്. ര​​ണ്ടാ​​ഴ്​​​ച​​ക്ക​​കം പ്ര​​ത്യേ​​ക കാ​​മ്പ​​യി​​നാ​​യി ര​ണ്ടു​ല​ക്ഷം പേ​ർ​ക്ക്​ ര​​ണ്ടാം ഡോ​​സ്​ ന​​ൽ​​കും. 3,30,000 പേ​രാ​ണ്​ ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ദ്രു​ത​ഗ​തി​യി​ൽ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മൂ​ന്നാ​മ​ത്തെ ഷി​പ്​​മെൻറ്​ വൈ​കു​ക​യും ലാ​ബ്​ പ​രി​ശോ​ധ​ന നി​ശ്ചി​ത സ​മ​യ​ത്ത്​ പൂ​ർ​ത്തി​യാ​കാ​തി​രി​ക്കു​ക​യും ചെ​യ്​​ത​താ​ണ്​ പ്ര​തി​സ​ന്ധി​ക്ക്​ ഇ​ട​വ​രു​ത്തി​യ​ത്. മൂ​ന്നു​മാ​സ​ത്തെ ഇ​ട​വേ​ള​യി​ലാ​ണ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ണ്ട്​ ഡോ​സ്​ ന​ൽ​കു​ന്ന​ത്. നി​ല​വി​ൽ ഇൗ ​കാ​ല​പ​രി​ധി ക​ഴി​ഞ്ഞ നി​ര​വ​ധി പേ​രു​ണ്ട്. ഇ​വ​രി​ൽ ചി​ല​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ക്കു​ക​യും ചെ​യ്​​തു. ആ​ദ്യ ഡോ​സ്​ ഒാ​ക്​​സ്ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ന​ൽ​കി​യ​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ഫൈ​സ​ർ ന​ൽ​കു​ന്ന​തി​െൻറ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ക വ​രെ ചെ​യ്​​തി​രു​ന്നു.

വി​ദ​ഗ്​​ധാ​ഭി​പ്രാ​യം സ്വീ​ക​രി​ച്ച്​ ര​ണ്ടാം ഡോ​സ്​ മ​റ്റൊ​രു ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്​​തു. കു​വൈ​ത്തി​െൻറ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ്ര​ശ്​​ന​മ​ല്ല ഉ​ൽ​പാ​ദ​ക​രു​ടെ പ്ര​ശ്​​നം കാ​ര​ണ​മാ​ണ്​ വൈ​കി​യ​ത്. കു​വൈ​ത്ത്​ മാ​ത്ര​മ​ല്ല നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ ഒാ​ക്​​സ്ഫ​ഡ്​ വാ​ക്​​സി​ൻ വൈ​കു​ന്ന​തു​മൂ​ലം പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. കു​വൈ​ത്തി​ലേ​ക്കു​ള്ള ഷി​പ്​​മെൻറ്​ നി​ശ്ച​യി​ച്ച​ത്​ പ​ല​വ​ട്ടം മാ​റ്റി. ഏ​താ​യാ​ലും ഇ​പ്പോ​ൾ എ​ല്ലാ പ്ര​തി​സ​ന്ധി​യും തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ആ​ദ്യ ഡോ​സ്​ ഇൗ ​വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച നി​ര​വ​ധി പേ​രാ​ണ്​ ആ​ശ​ങ്ക​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. വി​ദേ​ശി​ക​ളാ​ണ്​ കൂ​ടു​ത​ലും ഇൗ ​വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കു​വൈ​ത്തി​ക​ൾ ഏ​റ​ക്കു​റെ ഫൈ​സ​ർ വാ​ക്​​സി​നാ​ണ്​ എ​ടു​ത്തി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oxford vaccine
News Summary - The second dose of Oxford vaccine will be given from today
Next Story