ബാലവേദി കുവൈത്ത് 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsബാലവേദി കുവൈത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം
കുവൈത്ത് സിറ്റി: ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിന ഭാഗമായി ബാലവേദി കുവൈത്തിെൻറ നേതൃത്വത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
അബ്ബാസിയ, ഫഹാഹീൽ, സാൽമിയ, അബു ഹലീഫ മേഖല സമിതികളുടെ നേതൃത്വത്തിലുള്ള ബാലവേദി ക്ലബുകളുടെ വിവിധ മത്സരങ്ങളും കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. സ്വാതന്ത്ര്യദിന സമ്മേളനം സാംസ്കാരിക പ്രവർത്തകൻ അബ്ദുൽ സഗീർ ഉദ്ഘാടനം ചെയ്തു.
ബാലവേദി പ്രസിഡൻറ് അനന്തിക ദിലീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആക്ടിങ് സെക്രട്ടറി അഭിരാമി അജിത്ത് സ്വാഗതം പറഞ്ഞു.
കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ, ബാലവേദി മുഖ്യരക്ഷാധികാരി സജീവ് എം. ജോർജ്, ബാലവേദി ജനറൻ കൺവീനർ തോമസ് ചെപ്പുകുളം എന്നിവർ സംസാരിച്ചു.
അഞ്ജലീറ്റ രമേശ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ബാലവേദി വൈസ് പ്രസിഡൻറ് സുമൻ സോമരാജ് നന്ദി രേഖപ്പെടുത്തി. ആൻസിലി തോമസും അയന സജിയും അവതാരകരായി.

