നാട്ടിലുള്ളവരുടെ മടക്കം: ആശങ്ക വേണ്ട; അൽപം കൂടി കാത്തിരിക്കൂ –അംബാസഡർ
text_fieldsഇന്ത്യൻ എംബസി ഒാപൺ ഹൗസിൽ അംബാസഡർ സിബി ജോർജ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾ അൽപം കൂടി ക്ഷമയോടെ കാത്തിരിക്കണമെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഒാപൺ ഹൗസിൽ പറഞ്ഞു.
വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ ക്യു.ആർ കോഡുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാറുമായി നിരന്തരം ബന്ധപ്പെട്ട് വരുകയാണ്.
വൈകാതെ ഇത് ശരിയാകുമെന്നാണ് കരുതുന്നത്. ഇന്ത്യക്കാരുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും കുവൈത്ത് സർക്കാറിൽ നിന്ന് യാത്രാനുമതി ലഭിച്ച ശേഷം മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്നും അംബാസഡർ പറഞ്ഞു. കോവിഷീൽഡ് വാക്സിൻ കുവൈത്ത് അംഗീകരിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ആശങ്കയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.