‘നിലമ്പൂരിലേത് ധ്രുവീകരണ ശ്രമങ്ങളെ പരാജയപ്പെടുത്തിയ ഫലം’
text_fieldsപ്രവാസി വെൽഫെയർ കുവൈത്ത് ഖൈത്താൻ യൂനിറ്റ് സമ്മേളനത്തിൽ അഫ്താബ് ആലം സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സി.പി.എമ്മിന്റെ നേതൃത്യത്തിൽ സാമുദായിക ധ്രുവീകരണം നടത്താനുള്ള ശ്രമം പ്രബുദ്ധരായ നിലമ്പൂർ ജനത ചെറുത്തു തോൽപിച്ചതായി പ്രവാസി വെൽഫെയർ കുവൈത്ത് ഖൈത്താൻ യൂനിറ്റ് സമ്മേളനം. സാമുദായിക ധ്രുവീകരണ ശ്രമങ്ങളെ പരാജയപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഫലമാണ് നിലമ്പൂരിലേതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ഭരണ നേട്ടങ്ങൾ പറയാനില്ലാത്തതിനാലാണ് വെൽഫെയർ പാർട്ടിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഭീകരവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടന്നതെന്ന് സമ്മേളനത്തിൽ സംസാരിച്ച കേന്ദ്ര സെക്രട്ടറി അഫ്താബ് ആലം പറഞ്ഞു. ഖൈത്താൻ യൂനിറ്റ് പ്രസിഡന്റ് അഫ്സൽ ഉസ്മാൻ തലശ്ശേരി അധ്യക്ഷതവഹിച്ചു.
വെൽഫെയർ പാർട്ടി കേരള പ്രസിഡന്റ് റസാഖ് പാലേരി നടത്തിയ സാഹോദര്യ പദയാത്രയുടെ അനുഭവ വിവരണം പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര വർക്കിങ് കമ്മിറ്റിയംഗം നയീം ചാലാട് നടത്തി. നോർക്ക കാർഡ്, സഞ്ചയിക പദ്ധതി, ടീം വെൽഫെയർ, കരിയർ ആൻഡ് ജോബ് സെൽ എന്നിവയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. യൂനിറ്റ് സെക്രട്ടറി ഷബീർ ടി.കെ. ഫറോക്ക് സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടിവ് അംഗം നൈസാം സി.പി. പരപ്പനങ്ങാടി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

