ആരോഗ്യ ജീവനക്കാരുടെ സ്ഥലം മാറ്റം ഏപ്രിലില്‍ മാത്രം
text_fieldsകുവൈത്ത് സിറ്റി: ജീവനക്കാരുടെ സ്ഥലം മാറ്റം ഏപ്രിലില്‍ മാത്രമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തിലെ ആദ്യ 15 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ആരോഗ്യ മന്ത്രാലയ ജീവനക്കാരുടെ സ്ഥലം മാറ്റം വര്‍ഷത്തിലൊരിക്കല്‍ മാത്രമാക്കാനാണ് അധികൃതരുടെ തീരുമാനം. എല്ലാ വര്‍ഷവും ഏപ്രിലിലായിരിക്കും ഇനി ജീവനക്കാര്‍ക്ക് സ്ഥലംമാറ്റത്തിനുള്ള അവസരമെന്ന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അല്‍ സയീദ് അറിയിച്ചു. നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും പോകാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്റെയും അംഗീകാരത്തോടെ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ മാത്രമാണ് പരിഗണിക്കുക. എല്ലാ വര്‍ഷവും ഏപ്രിലിലെ ആദ്യ 15 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണം.
അതിന് മുമ്പോ ശേഷമോ ലഭിക്കുന്ന അപേക്ഷ സ്വീകരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. പൂരിപ്പിച്ച അപേക്ഷകള്‍ ജീവനക്കാരുടെ സ്ഥലം മാറ്റ നടപടികൾ കൈകാര്യം ചെയ്യുന്ന കമ്മിറ്റിക്ക് സമര്‍പ്പിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

