കുവൈത്തുമായുള്ള ബന്ധം ശക്തിപ്പെടുത്തും -കുർദിസ്ഥാൻ മേഖല പ്രസിഡന്റ്
text_fieldsഇറാഖിലെ കുർദിസ്ഥാൻ മേഖലയുടെ പ്രസിഡന്റ് നെച്ചിർവാൻ ബർസാനിയും കുവൈത്ത് കോൺസൽ ജനറൽ ഉമർ അൽകന്ദരിയും
കുവൈത്ത് സിറ്റി: കുവൈത്തുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ഇറാഖിന്റെയും കുർദിസ്ഥാൻ മേഖലയുടെയും ആഗ്രഹം ഇറാഖിലെ കുർദിസ്ഥാൻ മേഖലയുടെ പ്രസിഡന്റ് നെച്ചിർവാൻ ബർസാനി വ്യാഴാഴ്ച പ്രകടിപ്പിച്ചു. കുർദിസ്ഥാൻ മേഖലയിലെ കോൺസൽ ജോലി അവസാനിപ്പിക്കുന്ന അവസരത്തിൽ കുവൈത്ത് കോൺസൽ ജനറൽ ഉമർ അൽകന്ദരിയുമായുള്ള കൂടിക്കാഴ്ചയിലാണ് വ്യക്തമാക്കിയത്.
കുർദിസ്ഥാനെയും ഇറാഖിനെയും ബന്ധിപ്പിക്കുന്നതിൽ അൽകന്ദരിയുടെ പങ്കിനെ ബർസാനി അഭിനന്ദിച്ചു. ഇറാഖിലെയും ലോകത്തെയും രാഷ്ട്രീയ, സുരക്ഷ സംഭവവികാസങ്ങളും പൊതുവായ ആശങ്കയുള്ള വിഷയങ്ങൾക്കുപുറമേ ചർച്ച ചെയ്യപ്പെട്ടു. കുർദിസ്ഥാനിലെ കുവൈത്ത് നയതന്ത്ര സംഘത്തെ നയിക്കുന്ന ആദ്യത്തെ കുവൈത്ത് നയതന്ത്രജ്ഞനാണ് ഡോ. ഉമർ അൽകന്ദരി. അദ്ദേഹം വിപുലമായ ബന്ധങ്ങളുടെ ഒരു ശൃംഖല സ്ഥാപിക്കുകയും കുർദിസ്ഥാനിലെ അഭയാർഥികൾക്കും കുടിയൊഴിപ്പിക്കപ്പെട്ടവർക്കും വേണ്ടി മാനുഷിക കാമ്പയിനും മേൽനോട്ടം വഹിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

