550 കുടുംബത്തിന് സഹായവിതരണവുമായി റെഡ് ക്രെസൻറ് സൊസൈറ്റി
text_fieldsകുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി സഹായ വസ്തുക്കൾ വിതരണം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ സാമ്പത്തിക ശേഷി കുറഞ്ഞ 550 കുടുംബങ്ങൾക്ക് സഹായവസ്തുക്കൾ വിതരണം ചെയ്ത് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി.
ഭക്ഷ്യവസ്തുക്കൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, പർച്ചേസ് കൂപ്പർ തുടങ്ങിയവയാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള നിർധന കുടുംബങ്ങൾക്ക് എത്തിച്ചുനൽകിയത്.
എല്ലാ മാസങ്ങളിലും നിർധന കുടുംബങ്ങൾക്ക് സഹായ വിതരണം തുടരുമെന്നും പദ്ധതിയുമായി സഹകരിക്കുന്ന വ്യക്തികൾ, സംഘടനകൾ, കമ്പനികൾ എന്നിവക്ക് നന്ദി അറിയിക്കുന്നതായും കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റിയുടെ പ്രാദേശിക സഹായ വിഭാഗം മേധാവി മർയം അൽ അദസാനി കുവൈത്ത് വാർത്ത ഏജൻസിയോട് പറഞ്ഞു.

