മഴ എത്തി: ഇനി തണുപ്പിന്റെ നാളുകൾ
text_fieldsകുവൈത്ത് സിറ്റി: കനത്തചൂടിൽ നിന്ന് രാജ്യം തണുപ്പുനിറഞ്ഞ കാലാവസഥയിലേക്ക് പ്രവേശിക്കുന്നു. വ്യാഴാഴ്ച മിക്കയിടത്തും ചാറ്റൽ മഴ എത്തി. ചൊവ്വാഴ്ചയും പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു. വ്യാഴാഴ്ച പകൽ അന്തരീക്ഷം മൂടികെട്ടിയ നിലയിലായിരുന്നു. മഴ എത്തിയതോടെ താപനിലയിലും ഇടിവുണ്ടായി. രണ്ടു ദിവസമായി രാവിലെയും വൈകീട്ടും തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
അസ്ഥിരമായ കാലാവസ്ഥ രൂപപ്പെട്ടതോടെ പൗരന്മാരോടും താമസക്കാരോടും ജാഗ്രതയും കരുതലും പുലർത്തണമെന്ന് ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അപകടങ്ങൾക്ക് കാരണമാകുന്ന രൂപത്തിൽ വാഹനം ഡ്രൈവ് ചെയ്യരുതെന്നും നിർദേശിച്ചു. സഹായം ആവശ്യമുള്ളവർക്ക് 112 എന്ന എമർജൻസി നമ്പറിൽ വിളിക്കാമെന്നും അറിയിപ്പു നൽകി. വരും ദിവസങ്ങളിൽ രാജ്യത്ത് താപനിലയിൽ കുറവുണ്ടാകുകയും പതിയെ തണുപ്പുസീസണിലേക്ക് നീങ്ങുകയും ചെയ്യും.
അേതസമയം, കാലാവസ്ഥാ മാറ്റത്തിന്റെ ഘട്ടത്തില്‍ പലർക്കും സീസണല്‍ അസുഖങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. പനിയും കോൾഡും ചുമയുമാണ് പ്രധാന പ്രശ്നങ്ങൾ. ആരോഗ്യം ശ്രദ്ധിക്കാനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

