കാരുണ്യത്തിെൻറ കൂരകളൊരുക്കി 'റഹ്മ' ചാരിറ്റി
text_fieldsയമൻ അഭയാർഥികൾക്കായി കുവൈത്തിലെ ‘റഹ്മ ഇൻറർനാഷനൽ’ സന്നദ്ധ സംഘടന നിർമിച്ച ഭവനസമുച്ചയം
കുവൈത്ത് സിറ്റി: തുണി മറച്ച താൽക്കാലിക ഷെഡുകളിൽ ചൂടും തണുപ്പും കൊണ്ട് പ്രയാസപ്പെട്ട് കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് കാരുണ്യത്തിെൻറ കൂരകളൊരുക്കി 'റഹ്മ ഇൻറർനാഷനൽ'ചാരിറ്റബിൾ ഒാർഗനൈസേഷൻ.
കുവൈത്തിെൻറ കാരുണ്യത്തിെൻറ കുളിരനുഭവിക്കുന്നത് യമനിലെ 355 അഭയാർഥി കുടുംബങ്ങളാണ്. പദ്ധതിയുടെ ഒന്നാംഘട്ടമായി 104 വീടുകൾ നിർമാണം പൂർത്തിയാക്കി കൈമാറി. രണ്ട് മുറികളും ഹാളും ശുചിമുറിയും അടങ്ങുന്നതാണ് ഒാരോ വീടും. ഹൗസിങ് കോംപ്ലക്സിെൻറ ഭാഗമായി പള്ളിയും സ്കൂളും കുടിവെള്ള ടാങ്കും നിർമിച്ചിട്ടുണ്ട്. യമനിലെ അൽ ഖോഖ പ്രവിശ്യയിലെ റെഡ് സീ സിറ്റിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഞായറാഴ്ച ഉദ്ഘാടനം നിർവഹിച്ചു.
അൽ ഹുദൈദ പ്രവിശ്യ ഗവർണർ ഹസൻ താഹിർ കുവൈത്തിെൻറ സഹായമനസ്സിന് നന്ദി അറിയിച്ചു. കുവൈത്തിെൻറ കാരുണ്യം വിലമതിക്കാനാകാത്തതാണെന്നും രാജ്യവും ജനങ്ങളും കുവൈത്ത് ജനതയോട് നന്ദിയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

