ഖുർആൻ സമർപ്പിക്കുന്നത് സമത്വ ദർശനം –ഐ.ഐ.സി ഇഫ്താർ മീറ്റ്
text_fieldsഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റി ഗ്രാൻഡ് ഇഫ്താർ സംഗമത്തിൽ സാജിദ്
റഹ്മാൻ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ ഗ്രാൻഡ് ഇഫ്താർ സംഗമം ഔക്കാഫ് ജാലിയാത്ത് ഡിപ്പാർട്ട്മെന്റ് മാനേജർ ശൈഖ് ഫായിസ് റിസ്കാൻ അൽ റഷീദി ഉദ്ഘാടനം ചെയ്തു. ഐ.ഐ.സി പ്രസിഡന്റ് അബ്ദുൽ അസീസ് സലഫി അധ്യക്ഷതവഹിച്ചു.
ഇഫ്താർ സംഗമ സദസ്സ്
ഔക്കാഫ് പ്രതിനിധി സാജിദ് റഹ്മാൻ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. മനുഷ്യസ്നേഹത്തിലും സാഹോദര്യത്തിലും സമത്വത്തിലും ഊന്നിയ ജീവത ദർശനമാണ് ഖുർആൻ സമർപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വംശ, വർഗ വിവേചനങ്ങളെയും ജാതീയ ഉച്ഛനീചത്ത്വങ്ങളെയും ഖുർആൻ കഠിനമായി നിരാകരിക്കുന്നു. ദൈവ സൃഷ്ടിപ്പിലെ ഉന്നതൻ ബുദ്ധിയും തിരിച്ചറിവും നൽകപ്പെട്ട മനുഷ്യനാണ്. വിശ്വാസ-കർമ - സ്വഭാവങ്ങളിലെല്ലാം നന്മയുടെയും നീതിയുടെയും പക്ഷത്തുനിൽക്കുന്ന മനുഷ്യർക്ക് ഈ ലോകത്ത് ശാന്തിദായകമായ ജീവിതവും മരണാനന്തരം സ്വർഗത്തിലെ നിത്യവാസവും ഖുർആൻ വാഗ്ദാനം ചെയ്യുന്നു. സാജിദ് റഹ്മാൻ ഫാറൂഖി സൂചിപ്പിച്ചു.ഔക്കാഫ് പ്രതിനിധി മുഹമ്മദ് അലി, ഡോ. അമീർ അഹ്മദ്, അബ്ദുറഹിമാൻ അൻസാരി, സിദ്ദീഖ് മദനി എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. സെക്രട്ടറി യൂനുസ് സലീം സ്വാഗതവും അയ്യൂബ് ഖാൻ നന്ദിയും പറഞ്ഞു. അസ്ഹർ അബ്ദുൽ അസീസ് ഖിറാത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

