‘വെളിച്ചമാണ് ഖുർആൻ’ കെ.ഐ.ജി കാമ്പയിന് ഇന്ന് തുടക്കം
text_fields‘വെളിച്ചമാണ് ഖുർആൻ’ കെ.ഐ.ജി കാമ്പയിൻ ഉദ്ഘാടന സമ്മേളനത്തിൽ ഫൈസൽ
മഞ്ചേരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ‘വെളിച്ചമാണ് ഖുർആൻ’ എന്ന തലക്കെട്ടിൽ കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) സംഘടിപ്പിക്കുന്ന ഖുർആൻ സന്ദേശ പ്രചാരണ കാമ്പയിന് വെള്ളിയാഴ്ച തുടക്കമാകും.
ഒക്ടോബർ 10 മുതൽ നവംബർ ഏഴു വരെയാണ് കാമ്പയിൻ. ലഘുലേഖ വിതരണം, വാട്സാപ് സ്റ്റാറ്റസ്, വീഡിയോകൾ, യൂനിറ്റ് ഏരിയ സമ്മേളനങ്ങൾ, ടേബിൾ ടോക്കുകൾ, ഓൺലൈൻ ക്വിസ്, സമാപന സമ്മേളനം തുടങ്ങിയ പ്രചാരണ പരിപാടികൾ കാമ്പയിൻ കാലത്ത് നടത്തും.
നവംബർ ഏഴിന് സമാപന സമ്മേളനത്തിൽ യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ കൂറിലോസ്, ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ എന്നിവർ പങ്കെടുക്കും.
സാൽമിയ അൽ നജാത്ത് സ്കൂളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കെ.ഐ.ജി ആക്ടിങ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അൻവർ സഈദ് മുഖ്യപ്രഭാഷണം നടത്തി. താജുദ്ദീൻ മദീനി ഖുർആൻ ക്ലാസ് നടത്തി. കാമ്പയിൻ കൺവീനർ നിയാസ് ഇസ്ലാഹി പരിപാടികൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും സെക്രട്ടറി സാബിക് യൂസഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

