ഖുർആൻ കാലാതീത ഗ്രന്ഥം -ഐ.ഐ.സി ഖുർആൻ സമ്മേളനം
text_fieldsഐ.ഐ.സി ഖുർആൻ സമ്മേളത്തിൽ ഫൈസൽ ചക്കരക്കല്ല് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: മനുഷ്യരുടെ കൈകടത്തൽ ഇല്ലാതെ ഖുർആൻ നൂറ്റാണ്ടുകൾ അതിജീവിച്ചു കൊണ്ടിരിക്കുകയാണെന്നും ഖുർആൻ പഠനത്തിനും ചർച്ചക്കും സമയം കണ്ടെത്താത്തത് വലിയ നഷ്ടത്തിലെത്തിക്കുമെന്നും ഐ.ഐ.സി ഖുർആൻ സമ്മേളനം അഭിപ്രായപ്പെട്ടു.
ഇഖ്റഅ് ദ്വൈമാസ ക്യാംപയിന്റെ ഭാഗമായി ‘ഖുർആൻ ഹൃദയ വസന്തമാവട്ടെ’ എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദജീജിലെ മെട്രോ മെഡിക്കൽ ഗ്രൂപ് കോർപറേറ്റ് ഹാളിൽ സംഘടിപ്പിച്ച സമ്മേളനം നൂറുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഖുര്‍ആനിന്റെ അമാനുഷികത മാനുഷിക കഴിവിനും അപ്പുറത്താണ്. അറബി ഭാഷയിലെ അഗ്രകണ്യര്‍ പോലും തോറ്റുപോകുന്ന ആശയ സമ്പുഷ്ടതയും ശൈലിയുമാണ് ഖുര്ആനിന്റേതെന്ന് നൂറുദ്ദീൻ ഫാറൂഖി പറഞ്ഞു. ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷതവഹിച്ചു. സംഗമത്തിൽ ഫൈസൽ ചക്കരക്കല്ല് മുഖ്യ പ്രഭാഷണം നടത്തി. അഷ്റഫ് മേപ്പയ്യൂർ ഖുർആൻ അനുഭവം പങ്ക് വെച്ച് സംസാരിച്ചു. ഐമൻ നിമീഷ് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം സ്വാഗതവും സെക്രട്ടറി ഷാനിബ് പേരാമ്പ്ര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

