‘വെളിച്ചമാണ് ഖുർആൻ’ കെ.ഐ.ജി സാൽമിയ ഏരിയ ചർച്ചസംഗമം
text_fields'വെളിച്ചമാണ് ഖുർആൻ'കാമ്പയിനോടാനുബന്ധിച്ചു കെ.ഐ.ജി സാൽമിയ ഏരിയ സംഘടിപ്പിച്ച ചർച്ച സംഗമത്തിൽ ഫൈസൽ അസ്ഹരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ‘വെളിച്ചമാണ് ഖുർആൻ’ എന്ന ശീർഷകത്തിൽ കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) നടത്തുന്ന കാമ്പയിനോടാനുബന്ധിച്ചു സാൽമിയ ഏരിയ ചർച്ചസംഗമം സംഘടിപ്പിച്ചു. പണ്ഡിതനും പ്രഭാഷകനുമായ ഫൈസൽ അസ്ഹരി പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി. ഖുർആൻ മുസ്ലിങ്ങൾക്ക് മാത്രമായി അവതരിച്ച വേദ ഗ്രന്ഥമല്ലെന്നും, അത് സർവ മനുഷ്യർക്കും നേർമാർഗം കാണിക്കാൻ അവതരിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാൽമിയ സെൻട്രൽ ഹാളിൽ നടന്ന സംഗമത്തിൽ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ അധ്യക്ഷതവഹിച്ചു.
ചർച്ച സംഗമ സദസ്സ്
ഡെയ്സി ബെഞ്ചമിൻ, നജീബ് എം.പി, ജോർജ് പയസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഫാറൂഖ് ശർഖി 'ഖുർആനിൽ നിന്ന്' അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി നിസാർ കെ റഷീദ് സ്വാഗതവും സാൽമിയ ഏരിയ ജോയന്റ് സെക്രട്ടറി മുഹമ്മദ് ഷിബിലി നന്ദിയും പറഞ്ഞു. സാജിദ് ഒറ്റപ്പാലം ആങ്കറിങ് നടത്തി.
യൂത്ത് ഇന്ത്യ സാൽമിയ യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലഹ്, ഇസ്ലാമിക് വിമൻസ് അസോസിയേഷൻ സാൽമിയ ഏരിയ പ്രസിഡന്റ് ജസീറ ബാനു എന്നിവർ സംബന്ധിച്ചു.
പരിപാടിയുടെ ജനറൽ കൺവീനർ അമീർ കാരണത്ത്, നാസർ മടപ്പള്ളി, താജുദ്ദീൻ, ആസിഫ് ഖാലിദ്,സഫ്വാൻ, ആലുവ,ഇസ്മായിൽ മാള,ആസിഫ് പാലക്കൽ ജവാദ്,ദിൽഷാദ്, സലാം ഒലക്കോട്, എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

