‘വെളിച്ചമാണ് ഖുർആൻ’ കെ.ഐ.ജി അബ്ബാസിയ ഏരിയ ചർച്ച സംഗമം
text_fieldsകെ.ഐ.ജി അബ്ബാസിയ ഏരിയ ‘വെളിച്ചമാണ് ഖുർആൻ’ ചർച്ച സംഗമത്തിൽ ഫൈസൽ
അസ്ഹരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ‘വെളിച്ചമാണ് ഖുർആൻ’ എന്ന തലക്കെട്ടിൽ നടന്നുവരുന്ന കെ.ഐ.ജി കാമ്പയിന്റെ ഭാഗമായി അബ്ബാസിയ ഏരിയ ചർച്ച സംഗമം നടത്തി.
പരിപാടിയിൽ നാട്ടിൽനിന്ന് അതിഥിയായി എത്തിയ ഫൈസൽ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. ഖുർആൻ മുസ് ലിംകളുടെ മാത്രം ഗ്രന്ഥമല്ലെന്നും മുഴുവൻ മനുഷ്യർക്കുമുള്ള വഴികാട്ടിയാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. മുൻകഴിഞ്ഞ വേദഗ്രന്ഥങ്ങളിലെ സത്യങ്ങൾ മറച്ചുവെക്കാതെ അത് കൃത്യമായി വെളിപ്പെടുത്താനാണ് ഖുർആൻ അവതരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സദസ്സിൽനിന്നുള്ള സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഫൈസൽ അസ്ഹരി മറുപടി നൽകി.
ഏരിയ പ്രസിഡന്റ് മുനീർ മഠത്തിൽ അധ്യക്ഷതവഹിച്ചു. കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡന്റ് അൻവർ സഈദ് സമാപന പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് ഹമീദ് കോക്കൂർ സ്വാഗതവും സെക്രട്ടറി ഷാ അലി നന്ദിയും പറഞ്ഞു.
ഏരിയ വൈസ് പ്രസിഡന്റ് ഫായിസ് അബ്ദുല്ല, മനാഫ് പുറക്കാട്, ഹുസൈൻ, നൗഫൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

