ശനിയാഴ്ചകളിലെ പൊതുഅവധി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കില്ല
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്ചകളിൽ വരുന്ന പൊതുഅവധികൾ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കില്ലെന്നു സിവിൽ സർവീസ് കമീഷൻ. ജനുവരി ഒന്ന് ശനിയാഴ്ചയായതിനാൽ ഇത്തവണ പുതുവർഷത്തിന് പ്രത്യേക അവധി ഉണ്ടാകില്ലെന്നാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട് നൽകുന്ന സൂചന. വെള്ളി, ശനി ദിവസങ്ങളിൽ പൊതു അവധികൾ വന്നാൽ പകരം മറ്റൊരു ദിവസം അവധി നൽകുക എന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന പതിവ്. ജനുവരി ഒന്ന് ശനിയാഴ്ച ആയതിനാൽ വിശ്രമദിനത്തിൽ തന്നെ പുതുവർഷ അവധിയും നൽകും.
അതേസമയം ദേശീയ ദിനമായ ഫെബ്രുവരി 25 വെള്ളിയാഴ്ച ആയതിനാൽ പൊതു അവധി ഫെബ്രുവരി 27 ഞായറാഴ്ചയിലേക്ക് നീട്ടിനൽകും. ഇതോടെ ദേശീയ വിമോചനദിനങ്ങളുടെ ഭാഗമായുള്ള അവധി മൂന്നു ദിവസത്തിൽ ഒതുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

