‘വെളിച്ചമാണ് തിരുദൂതൻ’: കെ.ഐ.ജി സിറ്റി ഏരിയ സംഗമം
text_fieldsകെ.ഐ.ജി സിറ്റി ഏരിയ സംഗമത്തിൽ അബ്ദുൽ ബാസിത്ത് പാലാറ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ ‘വെളിച്ചമാണ് തിരുദൂതൻ’ എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. ഒരുമ ഹാളിൽ ചേർന്ന സംഗമത്തിൽ ഏരിയ പ്രസിഡന്റ് നൗഫൽ അധ്യക്ഷത വഹിച്ചു. ‘പ്രവാചക സ്നേഹം - ഹൃദയത്തിൽ നിന്ന് ജീവിതത്തിലേക്ക്’ എന്ന തലക്കെട്ടിൽ അബ്ദുൽ ബാസിത്ത് പാലാറ മുഖ്യ പ്രഭാഷണം നടത്തി. റസൂലിനെ പിന്തുടരുന്നതിൽ മാത്രമാണ് അന്തിമ വിജയമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ആമീൻ സ്വാലിഹ് ഖുർആൻ ക്ലാസ് എടുത്തു. ഏരിയ സെക്രട്ടറി ഫൈസൽ പ്രവാചകന്റെ ജീവിതത്തെ ആസ്പദമാക്കി ക്വിസ് സംഘടിപ്പിച്ചു. മൽസരത്തിൽ അഫ്സൽ അബ്ദുള്ള ഒന്നാം സമ്മാനം നേടി. യൂസുഫ് ദാറുസ്സലാം സ്വാഗതവും നൗഫൽ ഉദ്ബോധവും സമാപനവും നിർവഹിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

