തഖബ്ബൽ ആൽബം വരുമാനം കെയർ ഫോർ കേരളക്ക് നൽകി
text_fieldsതഖബ്ബൽ മ്യൂസിക്കൽ ആൽബത്തിെൻറ അണിയറ പ്രവർത്തകർ കെയർ ഫോർ കേരള പദ്ധതിയിലേക്ക് സംഭാവന നൽകുന്നു
കുവൈത്ത് സിറ്റി: തഖബ്ബൽ മ്യൂസിക്കൽ ആൽബത്തിെൻറ റിലീസിലൂടെ സമാഹരിച്ച തുക കെയർ ഫോർ കേരള പദ്ധതിയിലേക്ക് സംഭാവന നൽകി.
ഈദ് ആഘോഷങ്ങളുടെ ഭാഗമായാണ് തഖബ്ബൽ മ്യൂസിക്കൽ ആൽബം പുറത്തിറക്കിയത്. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരള പ്രവാസി ക്ഷേമനിധി ബോർഡ് നടപ്പാക്കുന്ന പദ്ധതിയാണ് കെയർ ഫോർ കേരള.
തുക പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാറിന് കൈമാറി. യുവ കലാകാരന്മാരായ ഇവരുടെ പ്രവൃത്തി മാതൃകാപരവും സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്നതുമാ െണന്ന് അജിത് കുമാർ അഭിപ്രായപ്പെട്ടു.
തഖബ്ബൽ മ്യൂസിക് ആൽബം ഡയറക്ടർ രതീഷ്, സി.വി. അമ്മാസ്, യുവ ഗായകൻമാരായ മുഹമ്മദ് റാഷിദ് (റാഷി), സലിം പുതുപ്പാടി (സാലി) എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

