പ്രധാനമന്ത്രിമാർ ചർച്ച നടത്തി
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്്മദ് അസ്സബാഹ് ഈജിപ്ത് പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലിയുമായി കൂടിക്കാഴ്ച നടത്തുന്നു
കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് വ്യാഴാഴ്ച ഈജിപ്ത് പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഈജിപ്ത് സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിനെക്കുറിച്ച് കൂടിക്കാഴ്ചയിൽ ചര്ച്ചകള് നടത്തി.
കുവൈത്തും ഈജിപ്തും തമ്മിലുള്ള വ്യാപാര ബന്ധങ്ങളും സാമ്പത്തിക പങ്കാളിത്തവും ഇരുവരും പരിശോധിച്ചു. പരസ്പര ബന്ധങ്ങളിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അഭിമാനം പ്രകടിപ്പിച്ചു.
ഇത് വിവിധ തലങ്ങളിലെ പരസ്പര ബഹുമാനത്തെയും സംയുക്ത പ്രവർത്തനത്തെയും പ്രതിഫലിപ്പിക്കുന്നതായും വ്യക്തമാക്കി. വിവിധ വിഷയങ്ങളിൽ കൂടിയാലോചനകളും ഏകോപനവും തുടരേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചു. കുവൈത്ത് വൈദ്യുതി, ജല പുനരുപയോഗ ഊർജ മന്ത്രിയും ധനകാര്യ, സാമ്പത്തിക കാര്യ, നിക്ഷേപ ആക്ടിങ് സഹമന്ത്രിയുമായ ഡോ. സബീഹ് അൽ മുഖൈസീം, പ്രധാനമന്ത്രിയുടെ ദിവാൻ അണ്ടർ സെക്രട്ടറി ശൈഖ് ഖാലിദ് മുഹമ്മദ് അൽ ഖാലിദ് അസ്സബാഹ്, പബ്ലിക് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി മാനേജിങ് ഡയറക്ടറും ബോർഡ് അംഗവുമായ ശൈഖ് സൗദ് സാലിം അബ്ദുൽ അസീസ് അസ്സബാഹ്, ഈജിപ്ത് മന്ത്രിമാരായ അഹ്്മദ് കൊജോക്ക്, ഡോ. ശരീഫ് ഫാറൂഖ്, ഹസ്സൻ ഖത്തീബ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

