ബിൽ കുടിശ്ശികയുള്ളവരുടെ വൈദ്യുതി വിച്ഛേദിക്കും
text_fieldsകുവൈത്ത് സിറ്റി: ബിൽ കുടിശ്ശികയുള്ളവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് ജല വൈദ്യുതി മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇൗ വർഷം തുടക്കം മുതൽ ഫെബ്രുവരി 17 വരെ 422 ദശലക്ഷം ദീനാർ ബിൽ തുക ശേഖരിച്ചു.
ഇത് റെക്കോഡ് ആണ്. സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. സാൽമിയ, ഹവല്ലി ഭാഗങ്ങളിലായി 83000 സ്മാർട്ട് മീറ്റർ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. മറ്റു മേഖലകളിലെ സ്വകാര്യ ഭവനങ്ങളിലെ മീറ്റർ മാറ്റി സ്ഥാപിക്കൽ മാർച്ചിൽ ആരംഭിക്കും.
അധികൃതർ എത്തുേമ്പാൾ കെട്ടിടത്തിെൻറ സൂക്ഷിപ്പുകാരൻ സ്ഥലത്തില്ലാത്തത് പലയിടത്തും നിശ്ചിത സമയത്തിനകം നടപടി പൂർത്തിയാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

