വിശ്വാസത്തിന്റെ കരുത്ത് സുരക്ഷിതബോധം നൽകും -ഡോ. ജാബിർ അമാനി
text_fieldsഐ.ഐ.സി ദഅ്വ ട്രെയിനിങ്ങിൽ ഡോ. ജാബിർ അമാനി ക്ലാസെടുക്കുന്നു
കുവൈത്ത് സിറ്റി: ജീവിത പരീക്ഷണങ്ങളിലും സാമൂഹിക ദുരന്തങ്ങളിലും അസ്വസ്ഥതയും ആശങ്കയും വിശ്വാസിയുടെ ഭാഗമല്ല, ജീവിതത്തിന് കരുത്തും പ്രതിസന്ധികളിൽ കൂടുതൽ ആർജവവും ലഭിക്കുന്ന അത്ഭുത പ്രതിഭാസമാണെന്ന് ഡോ. ജാബിർ അമാനി. ‘വിശ്വമാനവികതക്ക് വേദവെളിച്ചം’ പ്രമേയത്തിലുള്ള മുജാഹിദ് സംസ്ഥാന സമ്മേളന പ്രചരണ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര ദഅ്വ വിങ് സെലക്ടിവ് പ്രവർത്തകർക്കായി കബ്ദിൽ സംഘടിപ്പിച്ച ലീഡ് ദഅ്വ ട്രെയിനിങ് സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം മർകസുദ്ദഅ്വ) സംസ്ഥാന സെക്രട്ടറിയായ ഡോ. ജാബിർ അമാനി. ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. നാലുമണിക്കൂർ നീണ്ടുനിന്ന സംഗമം പ്രവർത്തകർക്ക് ആവേശവും കൂടുതൽ കരുത്തും വിളിച്ചോതുന്നതായിരുന്നു. ദഅ്വ സെക്രട്ടറി ഷാനിബ് പേരാമ്പ്ര സ്വാഗതവും മനാഫ് മാത്തോട്ടം നന്ദിയും പറഞ്ഞു. ഇംറാൻ സഅ്ദ് ഖിറാഅത്ത് നടത്തി.

