Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​റ​ബ് വ​നി​ത ദി​നം:...

അ​റ​ബ് വ​നി​ത ദി​നം: ര​ജ്യ​പു​രോ​ഗ​തി​യി​ൽ വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്തം മി​ക​ച്ച​ത്

text_fields
bookmark_border
അ​റ​ബ് വ​നി​ത ദി​നം: ര​ജ്യ​പു​രോ​ഗ​തി​യി​ൽ വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്തം മി​ക​ച്ച​ത്
cancel

മ​നാ​മ: രാ​ഷ്ട്ര​നി​ർ​മാ​ണ പ്ര​ക്രി​യ​യി​ലും സു​സ്ഥി​ര വി​ക​സ​ന​ത്തി​ലും മി​ക​ച്ച പ​ങ്കാ​ളി​ത്ത​മാ​ണ് ബ​ഹ്‌​റൈ​ൻ വ​നി​ത​ക​ളു​ടേ​തെ​ന്ന് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, പ്ര​ധാ​ന​മ​ന്ത്രി​യും കി​രീ​ടാ​വ​കാ​ശി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, സ​ബീ​ക്ക ബി​ൻ​ത് ഇ​ബ്രാ​ഹിം അ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ വു​മ​ണി​ന്റെ സം​രം​ഭ​ങ്ങ​ളും ബ​ഹ്‌​റൈ​ൻ സ്ത്രീ​ക​ൾ​ക്ക് വ​ള​രെ​യ​ധി​കം പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​ത്.

ജ​നാ​ധി​പ​ത്യ ജീ​വി​തം സ​മ്പ​ന്ന​മാ​ക്കു​ന്ന​തി​ൽ ബ​ഹ്‌​റൈ​ൻ സ്ത്രീ​ക​ൾ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. പാ​ർ​ല​മെ​ന്റി​ൽ 15 ശ​ത​മാ​ന​വും ശൂ​റാ കൗ​ൺ​സി​ലി​ൽ 23 ശ​ത​മാ​ന​വും വ​നി​ത പ്രാ​തി​നി​ധ്യ​മു​ണ്ട്.

പാ​ർ​ല​മെ​ന്റി​ന്റെ സ്പീ​ക്ക​റും ശൂ​റാ കൗ​ൺ​സി​ലി​ന്റെ ര​ണ്ടാ​മ​ത്തെ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും വ​നി​ത​ക​ളാ​ണ്.

മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലു​ക​ളി​ലെ 23 ശ​ത​മാ​നം അം​ഗ​ങ്ങ​ളെ​യും ജ​ഡ്ജി​മാ​രു​ടെ 12 ശ​ത​മാ​ന​ത്തെ​യും വ​നി​ത​ക​ൾ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്നു.

കൗ​ൺ​സി​ലി​ന്റെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു കീ​ഴി​ലും എ​ക്‌​സി​ക്യൂ​ട്ടി​വ്, ലെ​ജി​സ്ലേ​റ്റി​വ്, ജു​ഡീ​ഷ്യ​ൽ അ​ധി​കാ​രി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും ബ​ഹ്‌​റൈ​ൻ, ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ വ​നി​ത​ക​ളു​ടെ പ​ദ​വി ഉ​യ​ർ​ത്തു​ന്ന​തി​നാ​യി 150ല​ധി​കം രാ​ജ​കീ​യ ഉ​ത്ത​ര​വു​ക​ൾ, നി​യ​മ​ങ്ങ​ൾ, നി​യ​മ​നി​ർ​മാ​ണ ഭേ​ദ​ഗ​തി​ക​ൾ, മ​ന്ത്രി​ത​ല തീ​രു​മാ​ന​ങ്ങ​ൾ, സ​ർ​ക്കു​ല​റു​ക​ൾ എ​ന്നി​വ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

തൊ​ഴി​ൽ വി​പ​ണി​യി​ൽ വ​നി​ത​ക​ളു​ടെ സം​ഭാ​വ​ന മൊ​ത്തം ദേ​ശീ​യ തൊ​ഴി​ൽ ശ​ക്തി​യു​ടെ 43 ശ​ത​മാ​ന​മാ​യും ബി​സി​ന​സ് ഉ​ട​മ​ക​ളു​ടേ​ത് 47 ശ​ത​മാ​ന​മാ​യും വ​ർ​ധി​ച്ചു.

സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ വ​നി​ത​ക​ളു​ടെ എ​ണ്ണം 55 ശ​ത​മാ​ന​മാ​യും എ​ക്സി​ക്യൂ​ട്ടി​വ് ജോ​ലി​ക​ളി​ൽ 46 ശ​ത​മാ​ന​മാ​യും സ്പെ​ഷ​ലൈ​സ്ഡ് ജോ​ലി​ക​ളി​ൽ 62 ശ​ത​മാ​ന​മാ​യും ഉ​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Arab womens day
News Summary - The participation of women in the growth of the country is excellent
Next Story