പാലസ് ഒാഫ് ജസ്റ്റിസ് 34 ശതമാനം നിർമാണം പൂർത്തിയായി
text_fieldsപാലസ് ഒാഫ് ജസ്റ്റിസ് നിർമാണം പുരോഗമിക്കുന്നു
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കോടതി സമുച്ചയമായ കുവൈത്തിലെ പാലസ് ഒാഫ് ജസ്റ്റിസ് നിർമാണം പുരോഗമിക്കുന്നു. പദ്ധതിയുടെ നിർമാണം 34 ശതമാനം പൂർത്തിയായതായി അമീരി ദിവാന് ഒപ്പം നിർമാണപങ്കാളിയായ കുവൈത്തി ആർക്കിടെക്ച്വർ ആൻഡ് എൻജിനീയറിങ് കമ്പനിയായ 'പേസ്' വ്യക്തമാക്കി.
26 നിലകളിൽ 33,334.5 ചതുരശ്ര മീറ്ററിൽ വൻ പദ്ധതിയാണ് ഒരുങ്ങുന്നത്. 1,31,000 ചതുരശ്ര മീറ്റർ വിസ്തൃതി വരുന്ന 141 കോടതി മുറികളാണ് എല്ലാ നിലയിലുമായി ഉള്ളത്. കുവൈത്ത് സിറ്റിയിൽ രാജ്യത്തിെൻറ അഭിമാനസ്തംഭമായി മാറിയേക്കാവുന്ന നിർമിതിയാണ് പാലസ് ഒാഫ് ജസ്റ്റിസ്. നീതിന്യായവ്യവസ്ഥയോടുള്ള രാജ്യത്തിെൻറ പ്രതിബദ്ധതയാണ് വലിയ നിക്ഷേപം നടത്തി എല്ലാ സൗകര്യങ്ങളോടുംകൂടിയ സംവിധാനം ഒരുക്കുന്നതിലൂടെ വ്യക്തമാക്കുന്നതെന്നും രാജ്യത്തിെൻറയും അറേബ്യൻ മേഖലയുടെയും സാംസ്കാരിക പൈതൃകങ്ങൾ നിർമിതിയുടെ ഭാഗമായി ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും അമീരി ദിവാൻ പ്രതിനിധി എൻജിനീയർ ഇബ്രാഹിം അഷ്കനാനി പറഞ്ഞു.
തുല്യതയെയും നീതിയെയും പ്രതിനിധാനംചെയ്യുന്ന രീതിയിൽ രണ്ടു തുല്യ അളവിലുള്ള സ്തംഭങ്ങളായാണ് പാലസ് ഒാഫ് ജസ്റ്റിസ് രൂപകൽപന ചെയ്തിട്ടുള്ളത്. കോവിഡ് പ്രോേട്ടാകോൾ പാലിച്ച് ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിച്ചാണ് നിർമാണമെന്ന് പേസ് കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

