ഒ.എൻ.സി.പി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
text_fieldsഓവർസീസ് എൻ.സി.പി ഗ്ലോബൽ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം
കുവൈത്ത് സിറ്റി: ഓവർസീസ് എൻ.സി.പി ഗ്ലോബൽ കമ്മിറ്റി 75ാമത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈനായി നടത്തിയ പരിപാടി തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എൻ.സി.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ് അധ്യക്ഷതവഹിച്ചു. ഒ.എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ജിയോ ടോമി സ്വാഗതം പറഞ്ഞു. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളെ യോഗം അനുസ്മരിച്ചു. ഒ.എൻ.സി.പി സംസ്ഥാന പ്രസിഡൻറ് പി.പി. നൂറുൽ ഹസൻ മോഡറേറ്ററായി.
ചടങ്ങിൽ ഉമ്മർ ശരീഫ് (ഖത്തർ) എഫ്.എം. ഫൈസൽ (ബഹ്റൈൻ), മുഹമ്മദ് ഷാക്കിർ (ഒമാൻ), മുഹമ്മദ് ഹനീഫ് (സൗദി), രവി കൊമ്മേരി (യു.എ.ഇ), ജീവ്സ് എരിഞ്ചേരി (കുവൈത്ത്) സജീവ് കടശ്ശേരിൽ (അംഗോള), അഡ്വ. ബാബു ലത്തീഫ്, സിദ്ദിക്ക് ചെറുവീട്ടിൽ, ജിമ്മി കുര്യൻ, കെ.വി. അരുൾ രാജ്, മാക്സ് സെൽ ഡിക്രൂസ്, ജോഫ്രി സിജി, എ. അരുൺ കുമാർ, കെ.എം. ഫിലിപ്പോസ് (ബിജു കുമ്പഴ) എന്നിവർ സംസാരിച്ചു.
എൻ.വൈ.സി മലപ്പുറം പ്രസിഡൻറ് ഫൈസൽ, സി.കെ. ഗഫൂർ, നോബിൾ ജോസ്, മാത്യു ജോൺ, ശ്രീബിൻ, എ.കെ. രജീഷ് തുടങ്ങിയവർ സംബന്ധിച്ചു. ബിജു സ്റ്റീഫൻ നന്ദി പറഞ്ഞു.

