ഒ.ഐ.സി.സി യൂത്ത് വിങ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
text_fieldsകോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നതിനെതിരെ ഒ.ഐ.സി.സി യൂത്ത് വിങ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം
കുവൈത്ത് സിറ്റി: സ്വർണക്കടത്ത് അഴിമതി ആരോപണം നേരിടുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്ന ആവശ്യവുമായി ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയും കോൺഗ്രസ് ഓഫിസുകൾ തല്ലിത്തകർക്കുകയും ചെയ്ത സി.പി.എം ക്രൂരതക്ക് എതിരെ ഒ.ഐ.സി.സി യൂത്ത് വിങ് കുവൈത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസ് എടുത്ത് ഉപദ്രവിക്കുന്ന പൊലീസ് നടപടിയിൽ സംഗമം പ്രതിഷേധിച്ചു. യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് ഷോബിൻ സണ്ണി സ്വാഗതവും ട്രഷറർ ബൈജു പോൾ നന്ദിയും അറിയിച്ചു. വൈസ് പ്രസിഡന്റുമാരായ ഷബീർ കൊയിലാണ്ടി, ചന്ദ്രമോഹൻ, ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി, ബത്താർ വൈക്കം, സെക്രട്ടറി ഷാനവാസ്, അരുൺ ചന്ദ്രൻ, സുജിത് കായലോട്, ശരൺ കോമത്, പി.കെ. സജിൽ, ഇക്ബാൽ, ഈപ്പൻ എന്നിവർ സംസാരിച്ചു.

