ഓഫിസ് ഉദ്ഘാടനം ചെയ്തു
text_fieldsകേരള ഇസ്ലാമിക് ഗ്രൂപ് അബൂഹലീഫ ഏരിയയുടെ പുതിയ ഓഫിസ് കേന്ദ്ര പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് അബൂഹലീഫ ഏരിയയുടെ പുതിയ ഓഫിസ് കേന്ദ്ര പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന എല്ലാ സംവിധാനങ്ങൾക്കും കേന്ദ്രങ്ങൾ അനിവാര്യമാണെന്നും നിരന്തര യോഗങ്ങളും ആലോചനകളും ചർച്ചകളുമാണ് സംഘടിത പ്രവർത്തനങ്ങളെ വിജയത്തിലെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തെ നേർവഴിയിലേക്ക് നയിക്കുവാൻ പ്രവർത്തകർ വൈജ്ഞാനികമായ കരുത്ത് നേടിയെടുത്ത് സമൂഹത്തിലേക്ക് ഇറങ്ങണമെന്നും പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.ഐ.ജി കേന്ദ്ര ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, കെ.സി. സമീർ, കെ. അബ്ദു റഹ്മാൻ, റഫീഖ് ബാബു, വി. അലി, കെ.എം. ഹാരിസ്, പി.എം. അഷ്കർ, മുഹമ്മദ് സൽമാൻ, എം.കെ. നജീബ് എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ചു. പി.കെ. നവാസ് ഖുർആൻ പാരായണം നടത്തി. മെഹ്ബൂല ബ്ലോക്ക് മൂന്നിൽ 320 റോഡിനരികിലാണ് ഓഫിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

