Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് അ​മീ​റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്

text_fields
bookmark_border
kuwait emir-oath taking
cancel
camera_alt

അ​മീ​ര്‍ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

കു​വൈ​ത്ത് സി​റ്റി: അ​മീ​ര്‍ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ബു​ധ​നാ​ഴ്ച ദേ​ശീ​യ അ​സം​ബ്ലി​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കും. കു​വൈ​ത്തി​ലെ 17ാമ​ത്തെ അ​മീ​റാ​യാ​ണ് ശൈ​ഖ് മി​ശ്അ​ൽ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത്.

കു​വൈ​ത്തി​ലെ​ത്തി​യ പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​ർ ഉ​ൽ ഹ​ഖ് ക​ക്ക​ർ, വെ​യി​ൽ​സ് രാ​ജ​കു​മാ​ര​ൻ എ​ന്നി​വ​ർ അ​മീ​ര്‍ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു

കി​രീ​ടാ​വ​കാ​ശി​യു​ടെ പ​ദ​വി​ക​ൾ വ​ഹി​ച്ചു​വ​ന്നി​രു​ന്ന ശൈ​ഖ് മി​ശ്അ​ലി​നെ മു​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്‍റെ നി​ര്യാ​ണ​ത്തി​ന് പി​റ​കെ പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ നി​യ​മ​ത്തി​ന് അ​നു​സൃ​ത​മാ​യി അ​മീ​റാ​യി മ​ന്ത്രി​സ​ഭ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കു​വൈ​ത്ത് ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ത്ത് ദേ​ശീ​യ അ​സം​ബ്ലി​ക്ക് മു​മ്പാ​കെ അ​മീ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യ​ണം.

കു​വൈ​ത്തി​ലെ​ത്തി​യ കു​ർ​ദി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി മ​സ്‌​റൂ​ർ ബ​ർ​സാ​നി, ഇ​റ്റാ​ലി​യ​ൻ വി​ദേ​ശ​കാ​ര്യ ഉ​പ​മ​ന്ത്രി എ​ഡ്മ​ണ്ടോ സി​റി​യേ​ലി എ​ന്നി​വ​ർ അ​മീ​ര്‍ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു

സ​മ്മേ​ള​ന​ത്തി​നു​ള്ള പ്ര​ത്യേ​ക ക്ഷ​ണം സ്പീ​ക്ക​ർ അ​ഹ​മ്മ​ദ് അ​ൽ സ​ദൂ​ൻ ക​ഴി​ഞ്ഞ ദി​വ​സം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പു​തി​യ അ​മീ​റാ​ണ് കി​രീ​ടാ​വ​കാ​ശി​യെ​യും നി​യ​മി​ക്കു​ക. ഇ​തി​ന് ഒ​രു വ​ർ​ഷം വ​രെ സ​മ​യ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OathKuwait NewsKuwait EmirCeremony
News Summary - The oath taking place of kuwait Emir on wednesday
Next Story