കുത്തിവെപ്പിന് രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കൂടി
text_fieldsകോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രത്തിന് മുന്നിൽനിന്നുള്ള ദൃശ്യം
കുവൈത്ത് സിറ്റി: മാളുകളിലും റെസ്റ്റാറൻറിലും സലൂണിലും പ്രവേശന വിലക്ക് ഉൾപ്പെടെ കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ വാക്സിനേഷന് രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം വർധിച്ചതായി അധികൃതർ. പ്രവേശന നിയന്ത്രണം സംബന്ധിച്ച് ഉത്തരവ് വന്നത് മുതൽ പ്രതിദിനം 2000 മതൽ 5000 വരെ പുതിയ രജിസ്ട്രേഷൻ നടക്കുന്നു. ഒാരോ ദിവസം 40000ത്തിേലറെ ആളുകൾ കുവൈത്തിൽ വാക്സിൻ സ്വീകരിക്കുന്നു.
മിഷ്രിഫ് എക്സിബിഷൻ സെൻററിലെ കുത്തിവെപ്പ് കേന്ദ്രത്തിൽ മാത്രം 25,000ത്തിലധികം പേർ ഒരു ദിവസം എത്തുന്നു. വാക്സിനേഷൻ തോത് വർധിപ്പിക്കുന്നതിന് തടസ്സം വാക്സിൻ ലഭ്യതയാണ്.കൂടുതൽ ഡോസ് ലഭിക്കുകയാണെങ്കിൽ തോത് വർധിപ്പിക്കാൻ സന്നദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അധികൃതർ നിരന്തരം ബോധവത്കരണം നടത്തിയിട്ടും ഒരുവിഭാഗം ആളുകൾ കുത്തിവെപ്പിന് തയാറാകാതെയുണ്ടായിരുന്നു. കുവൈത്തികളിൽ ഒരുവിഭാഗം വാക്സിനേഷനെതിരെ പരസ്യമായ നിലപാടെടുത്തു.
'എെൻറ ശരീരം എെൻറ അവകാശം' തലക്കെട്ടിൽ പ്ലക്കാഡുകൾ ഏന്തി ഇറാദ ചത്വരത്തിൽ പ്രതിഷേധ പ്രകടനം നടത്തുകയുമുണ്ടായി.നിയമംമൂലം നിർബന്ധമാക്കിയിട്ടില്ലെങ്കിലും സമ്മർദനടപടികളിലൂടെ പരമാവധി പേരെ കുത്തിവെപ്പ് എടുപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
സാമൂഹിക പ്രതിരോധശേഷി സാധ്യമാകാൻ ബഹുഭൂരിഭാഗം ആളുകൾ വാക്സിൻ എടുക്കേണ്ടതുണ്ട്. മൂന്നോ നാലോ മാസത്തിനകം ഇത് സാധ്യമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

