െഎ.സി.യുവിൽ രോഗികൾ വർധിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യ മന്ത്രാലയത്തിെൻറ സമ്മർദം വർധിപ്പിക്കുന്നു. തീവ്രപരിചരണ വാർഡുകളിൽ 40 ശതമാനം നിറഞ്ഞു. ബുധനാഴ്ച വരെ 296 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 18,596 പേർ ആകെ ചികിത്സയിലുണ്ട്. പുതിയ കേസുകൾ റെക്കോഡ് നിരക്കിലാണ്. അതിനൊപ്പം രോഗമുക്തിയുമുള്ളതുകൊണ്ട് ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ സ്ഥിരത പുലർത്തുന്നുണ്ട്. സമീപ ആഴ്ചകളിൽ ഗണ്യമായ വർധനയാണ് െഎ.സി.യു രോഗികളിൽ ഉണ്ടായിരിക്കുന്നത്.
തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണവും വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. മുമ്പത്തെ അപേക്ഷിച്ച് രോഗതീവ്രത കൂടിയതായും രോഗികൾ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് കാര്യങ്ങൾ വഷളാക്കുന്നതായും അമീരി ആശുപത്രിയിലെ െഎ.സി.യു ഉപദേഷ്ടാവ് ഡോ. അബ്ദുറഹ്മാൻ അൽ ഫാരിസ് പറഞ്ഞു.
സ്വദേശികളും വിദേശികളും ഉൾപ്പെടെ ജാഗ്രത ശക്തമാക്കേണ്ടതിെൻറ ആവശ്യകതയിലേക്കാണ് കണക്കുകൾ വിരൽചൂണ്ടുന്നത്. ഇൗ നില തുടരുകയാണെങ്കിൽ കൂടുതൽ വാർഡുകൾ സജ്ജീകരിക്കുകയോ ലോക്ഡൗൺ ഉൾപ്പെടെ കടുത്ത നടപടികൾ സ്വീകരിക്കുകയോ ചെയ്യാൻ അധികൃതർ നിർബന്ധിതരാകും. കുത്തിവെപ്പ് ദൗത്യം സുഗമമായി പുരോഗമിക്കുന്നതാണ് ആശ്വാസം. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരിൽ ഭൂരിഭാഗവും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണ്. െഎ.സി.യു വാർഡുകളിലുള്ള 88.5 ശതമാനം പേരും വാക്സിൻ സ്വീകരിച്ചവരല്ല. കുത്തിവെപ്പ് എടുക്കാത്തവരിലെ മരണനിരക്ക് കൂടുതലാണ്.
എല്ലാവരും എത്രയുംവേഗം കുത്തിവെപ്പിന് രജിസ്റ്റർ ചെയ്യണമെന്നും അപ്പോയിൻമെൻറ് ലഭിച്ച സമയത്തുതന്നെ നിശ്ചിതകേന്ദ്രത്തിലെത്തി വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് ആവശ്യപ്പെട്ടു. ആരോഗ്യ സുരക്ഷാമാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. തൊഴിൽ, ജീവിതം എന്നിവക്കുണ്ടാകുന്ന ആഘാതം കണക്കിലെടുത്താണ് കേസുകൾ ഉയർന്നുനിന്നിട്ടും ലോക്ഡൗൺ പോലെയുള്ള നടപടികളിലേക്ക് കടക്കാത്തത്. സ്വയം നിയന്ത്രണം പാലിക്കണമെന്നാണ് അധികൃതരുടെ അഭ്യർഥന.
ആരോഗ്യമന്ത്രാലയം കോവിഡ് വാർഡുകൾ വർധിപ്പിക്കാനുള്ള ശ്രമത്തിൽ
ഒരുമാസത്തിനിടെ ചികിത്സയിലുള്ളവർ 5500ത്തിലേറെ വർധിച്ചു
കുവൈത്ത് സിറ്റി: കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 19,000ത്തിനോട് അടുക്കുേമ്പാൾ കുവൈത്ത് ആരോഗ്യമന്ത്രാലയം കോവിഡ് വാർഡുകൾ വർധിപ്പിക്കാനുള്ള ശ്രമത്തിൽ. കോവിഡ് വാർഡുകളിൽ വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന കേസുകൾ ഉയർന്ന നിലയിലായതാണ് പുതിയ വാർഡുകൾ ക്രമീകരിക്കാൻ പ്രേരിപ്പിക്കുന്നത്. ജൂൺ ആദ്യം 13,340 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ 144 പേരും. ഇപ്പോൾ െഎ.സി.യുവിൽ 300നടുത്ത് ആളുകൾ ആയി. മരണനിരക്കും സമീപ ദിവസങ്ങളിൽ കൂടുതലാണ്. ആവശ്യമെങ്കിൽ കൂടുതൽ ഫീൽഡ് ആശുപത്രികൾ ഉൾപ്പെടെ സജ്ജീകരിക്കും.
കഴിഞ്ഞവർഷത്തേക്കാൾ ഗൗരവതരമായ അവസ്ഥയിലാണ് കണക്കുകൾ പ്രകാരം കാര്യങ്ങൾ. എന്നാൽ, ജനങ്ങൾക്ക് അതനുസരിച്ചുള്ള ഗൗരവമോ ജാഗ്രതയോ ഇപ്പോൾ ഇല്ല. ദീർഘനാളായി കോവിഡ് സാഹചര്യത്തിൽ ജീവിക്കേണ്ടിവന്നതാണ് ഇതിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

