Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആഭ്യന്തര, വിദ്യാഭ്യാസ...

ആഭ്യന്തര, വിദ്യാഭ്യാസ മന്ത്രിമാർക്കെതിരായ അവിശ്വാസം ഇന്ന്​​ വോട്ടിനിടും

text_fields
bookmark_border
ആഭ്യന്തര, വിദ്യാഭ്യാസ മന്ത്രിമാർക്കെതിരായ അവിശ്വാസം ഇന്ന്​​ വോട്ടിനിടും
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ന​സ്​ അ​ൽ സാ​ലി​ഹ്, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​സൗ​ദ്​ അ​ൽ ഹ​ർ​ബി എ​ന്നി​വ​ർ​ക്കെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം സെ​പ്​​റ്റം​ബ​ർ 10ന്​ ​പാ​ർ​ല​മെൻറി​ൽ വോ​ട്ടി​നി​ടും.അ​ബ്​​ദു​ൽ വ​ഹാ​ബ്​ അ​ൽ ബാ​ബ്​​തൈ​ൻ, ബ​ദ​ർ അ​ൽ മു​ല്ല, അ​ബ്​​ദു​ൽ ക​രീം അ​ൽ ക​ൻ​ദ​രി, യൂ​സു​ഫ്​ അ​ൽ ഫ​ദ്ദാ​ല, ഡോ. ​ഒൗ​ദ അ​ൽ റു​വൈ​ഇ, അ​ൽ ഹു​മൈ​ദി അ​ൽ സു​ബൈ​ഇ, ഡോ. ​ഖ​ലീ​ൽ അ​ബു​ൽ, ഉ​മ​ർ അ​ൽ ത​ബ്​​ത​ബാ​ഇ, ഫ​ർ​റാ​ജ്​ അ​ൽ അ​ർ​ബീ​ദ്, നാ​സ​ർ അ​ൽ ദൂ​സ​രി എ​ന്നീ എം.​പി​മാ​രാ​ണ്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കെ​തി​രാ​യ അ​വി​ശ്വാ​സ ​പ്ര​മേ​യ​ത്തി​ൽ ഒ​പ്പി​ട്ട​ത്. ഖാ​ലി​ദ്​ അ​ൽ ഉ​തൈ​ബി, താ​മി​ർ അ​ൽ സു​വൈ​ത്ത്, അ​ബ്​​ദു​ൽ ക​രീം അ​ൽ ക​ൻ​ദ​രി, മു​ഹ​മ്മ​ദ്​ അ​ൽ മു​തൈ​ർ, നാ​യി​ഫ്​ അ​ൽ മി​ർ​ദാ​സ്, ഹം​ദാ​ൻ അ​ൽ ആ​സി​മി, ആ​ദി​ൽ അ​ൽ ദം​ഹി, അ​ബ്​​ദു​ല്ല ഫ​ഹ​ദ്, ശു​െ​എ​ബ്​ അ​ൽ മു​വൈ​സി​രി, മു​ഹ​മ്മ​ദ്​ ഹാ​യി​ഫ്​ എ​ന്നി​വ​രാ​ണ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കെ​​തി​രെ അ​വി​ശ്വാ​സം കൊ​ണ്ടു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സം ഇ​രു​വ​ർ​​ക്കു​മെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും പാ​ർ​ല​മെൻറി​െൻറ പി​ന്തു​ണ ല​ഭി​ച്ചി​ല്ല.

ഇ​ത്ത​വ​ണ​യും അ​വി​ശ്വാ​സം അ​തി​ജ​യി​ക്കാ​നു​ള്ള പി​ന്തു​ണ മ​ന്ത്രി​മാ​ർ​ക്ക്​ ഉ​ള്ള​താ​യാ​ണ്​ പാ​ർ​ല​മെൻറ്​ വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന വി​വ​രം.ഒ​രി​ട​വേ​ള​ക്കു​ശേ​ഷം പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ൾ നി​ര​ന്ത​രം മ​ന്ത്രി​മാ​ർ​ക്കെ​തി​രെ കു​റ്റ​വി​ചാ​ര​ണ ന​ട​ത്തു​ന്ന പ്ര​വ​ണ​ത​യാ​ണ്​ സ​മീ​പ​കാ​ല​ത്ത്​ ക​ണ്ടു​വ​രു​ന്ന​ത്. പാ​ർ​ല​​മെൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ബ​ഹു​ജ​ന പി​ന്തു​ണ നേ​ടാ​നാ​ണ്​ ഇ​തെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ട്. അ​തേ​സ​മ​യം, എം.​പി​മാ​ർ ഇ​ത്​ നി​ഷേ​ധി​ക്കു​ന്നു. കു​വൈ​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ​ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​​അ​സ്സ​ബാ​ഹി​നെ​തി​രെ​യും കു​റ്റ​വി​ചാ​ര​ണ​ക്ക്​ നോ​ട്ടീ​സ്​ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത്​ അ​ടു​ത്ത​യാ​ഴ്​​ച പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newshome and education ministersvote today
Next Story