സാൽമിയ ഇസ്ലാഹി മദ്റസയിൽ പുതിയ അധ്യയനവർഷം ആരംഭിച്ചു
text_fieldsസാൽമിയ ഇസ്ലാഹി മദ്റസയിൽ സംഘടിപ്പിച്ച ‘അൽബിദായ ഓറിയന്റേഷൻ ഡേ’യിൽ
പി.ടി.എ പ്രസിഡൻറ് ജുനൈദ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സാൽമിയ ഇസ്ലാഹി മദ്റസയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായി ‘അൽബിദായ ഓറിയന്റേഷൻ ഡേ’ സംഘടിപ്പിച്ചു. മദ്റസ മുൻ രക്ഷിതാവ് എൻജിനീയർ ഇസ്മായിൽ ഹൈദ്രോസ് ഉദ്ഘാടനം നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് ജുനൈദ് അധ്യക്ഷത വഹിച്ചു. കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സെക്രട്ടേറിയറ്റ് അംഗങ്ങളായ സക്കീർ കൊയിലാണ്ടി, അനിലാൽ ആസാദ് എന്നിവർ സംസാരിച്ചു. ആക്ടിങ് വിദ്യാഭ്യാസ സെക്രട്ടറി മെഹബൂബ് കാപ്പാട് പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. മദ്റസ മുൻസദ്ർ മുസ്തഫ സഖാഫി അൽ കാമിലി സ്വാഗതം പറഞ്ഞു.
‘അൽബിദായ ഓറിയന്റേഷൻ ഡേ’ പരിപാടിയിൽനിന്ന്
ഉസ്താദ് അബ്ദുറഹ്മാൻ തങ്ങൾ രക്ഷിതാക്കൾക്ക് ഉദ്ബോധനം നൽകി. മദ്റസ സദ്റും ഔഖാഫ് മന്ത്രാലയത്തിലെ ഇമാമുമായ അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് ഉസ്താദ് പഠനസംബന്ധമായ കാര്യങ്ങൾ വിശദീകരിച്ചു. സാൽമിയ സോണൽ ജനറൽ സെക്രട്ടറി ഷമീർ എകരൂൽ നന്ദി പറഞ്ഞു.
കുവൈത്ത് മതകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെയും കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ മേൽനോട്ടത്തിലുമാണ് മദ്റസ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

