Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ക​രു​ത​ൽ ശേ​ഖ​രം ആ​വ​ശ്യ​ത്തി​ന്

text_fields
bookmark_border
ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ക​രു​ത​ൽ ശേ​ഖ​രം ആ​വ​ശ്യ​ത്തി​ന്
cancel
camera_alt

ഡോ. ​ജാ​സിം അ​ൽ ക​ന്ദ​രി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ത​ന്ത്ര​പ​ര​മാ​യ ക​രു​ത​ൽ ശേ​ഖ​രം ആ​വ​ശ്യ​ത്തി​ന് ഉ​ണ്ടെ​ന്ന് സാ​മൂ​ഹി​ക ക്ഷേ​മ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ജാ​സിം അ​ൽ ക​ന്ദ​രി അ​റി​യി​ച്ചു.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, ഉ​പ​ഭോ​ക്തൃ വ​സ്തു​ക്ക​ൾ, ഗ്യാ​സ്, റേ​ഷ​ൻ ഇ​ന​ങ്ങ​ൾ എ​ന്നി​വ പ​തി​വു​പോ​ലെ ല​ഭ്യ​മാ​ണ്. പ​രി​ഭ്രാ​ന്തി​യോ​ടെ വാ​ങ്ങു​ക​യോ സം​ഭ​രി​ക്കു​ക​യോ ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ല. മി​ത​മാ​യ ഉ​പ​ഭോ​ഗ​ത്തെ​ക്കു​റി​ച്ചും സ​മൂ​ഹ ഐ​ക്യ​ദാ​ർ​ഢ്യ​ത്തെ​ക്കു​റി​ച്ചും കു​വൈ​ത്ത് സ​മൂ​ഹ​ത്തി​ന്റെ അ​വ​ബോ​ധ​ത്തി​ൽ അ​ദ്ദേ​ഹം ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

സാ​മൂ​ഹി​ക പ​രി​പാ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രു​ടെ സു​ര​ക്ഷ​യും എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും സേ​വ​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് മ​ന്ത്രാ​ല​യം അം​ഗീ​കൃ​ത അ​ടി​യ​ന്ത​ര പ​ദ്ധ​തി സ​ജീ​വ​മാ​ക്കി ദ്രു​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക പി​ന്തു​ണ സം​വി​ധാ​നം പൂ​ർ​ണ​മാ​യും സ​ജ്ജ​മാ​ണ്. അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും അ​ടു​ത്ത ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ലാ​ണ് ഡോ.​ജാ​സിം അ​ൽ ക​ന്ദ​രി ഈ​കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

സാ​മൂ​ഹി​ക പ​രി​ച​ര​ണ​ത്തി​ലു​ള്ള വ്യ​ക്തി​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​ത് ഒ​രു ദേ​ശീ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് അ​ൽ ക​ന്ദ​രി ഊ​ന്നി​പ്പ​റ​ഞ്ഞു.

റെ​സി​ഡ​ൻ​ഷ്യ​ൽ കെ​യ​ർ ഹോ​മു​ക​ളി​ലെ സ​ന്ന​ദ്ധ​ത ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ത​ട​സ്സ​മി​ല്ലാ​ത്ത സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി മ​ന്ത്രാ​ല​യം സ​മ​ഗ്ര അ​ടി​യ​ന്ത​ര പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newslargestFoodsamount
News Summary - The need for a large amount of food
Next Story