നാവികസേന പരിശീലനം നടത്തും
text_fieldsകുവൈത്ത് സിറ്റി: മറൈൻ ഷൂട്ടിങ് റേഞ്ചിൽ ഞായറാഴ്ച മുതൽ 24 വരെ നേവൽ ഫോഴ്സ് പരിശീലന നാവിക സ്ഫോടനാഭ്യാസം നടത്തുമെന്ന് കുവൈത്ത് ആർമിയുടെ മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് അറിയിച്ചു.
ദിവസവും രാവിലെ എഴു മുതൽ വൈകീട്ട് ആറു വരെയാണ് പരിശീലന സെഷനുകൾ. സുരക്ഷ ഉറപ്പാക്കാൻ എല്ലാ പൗരന്മാരും താമസക്കാരും നാവികരും ഷെഡ്യൂൾ ചെയ്ത പരിശീലന കാലയളവിൽ ഈ പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് സൈന്യം അഭ്യർഥിച്ചു. നാവിക പരിശീലനവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ തടയുന്നതിന്റെ ഭാഗമായാണ് അറിയിപ്പ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

