കൊല്ലം സ്വദേശിനിയെ തുടർ ചികിത്സക്ക് നാട്ടിലയച്ചു
text_fieldsകുവൈത്ത് സിറ്റി: രക്തസമ്മർദം ഉയർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ എമർജൻസി െഎ.സി.യുവിൽ രണ്ടുമാസമായി ചികിത്സയിലായിരുന്ന മലയാളി സ്ത്രീ തുടർ ചികിത്സക്കായി നാടണഞ്ഞു. കൊല്ലം പുനലൂർ സ്വദേശിനി വിജയ റാണിയാണ് കെ.എൽ കുവൈത്ത്, െഎ.സി.എഫ് കുവൈത്ത് എന്നിവയുടെ സഹായത്തോടെ നാടണഞ്ഞത്.
ഇവരുടെ തുടർ ചികിത്സക്കായി കെ.എൽ കുവൈത്ത് ധനസഹായവും നൽകി.െഎ.സി.എഫ് സെക്രട്ടറി സമീർ, ഷാനവാസ്, ബഷീർ ഇടമൺ, സിറാജ് കടയ്ക്കൽ, നിസാം കടയ്ക്കൽ തുടങ്ങിയവർക്കും ഇന്ത്യൻ എംബസി അധികൃതർക്കും െഎ.സി.എഫ്, കെ.എൽ കുവൈത്ത് പ്രതിനിധികൾക്കും വിജയറാണി നന്ദി അറിയിച്ചു.
ഫർവാനിയ ഹോസ്പിറ്റലിൽ എമർജൻസി െഎ.സി.യുവിൽ രണ്ടുമാസമായി ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനി വിജയറാണി തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

