Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതമ്പുകാലത്തിന്​...

തമ്പുകാലത്തിന്​ മുനിസിപ്പാലിറ്റി തയാറെടുപ്പ്​ തുടങ്ങി

text_fields
bookmark_border
തമ്പുകാലത്തിന്​ മുനിസിപ്പാലിറ്റി തയാറെടുപ്പ്​ തുടങ്ങി
cancel

കു​വൈ​ത്ത്​ സി​റ്റി: ശൈ​ത്യ​കാ​ല ത​മ്പ്​ സീ​സ​ണ്​ ത​യാ​റെ​ടു​പ്പ്​ ആ​രം​ഭി​ച്ച​താ​യി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ. ന​വം​ബ​ർ 15 മു​ത​ൽ മാ​ർ​ച്ച്​ 15 വ​രെ​യാ​ണ്​ ​ശൈ​ത്യ​കാ​ല ത​മ്പു​ക​ൾ​ക്ക്​ അ​നു​മ​തി. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ലെ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും മ​റ്റു നി​ബ​ന്ധ​ന​ക​ളും ത​യാ​റാ​ക്കാ​ൻ സ​മി​തി​യെ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ക്യാ​മ്പ്​ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ നി​ബ​ന്ധ​ന​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും സ​മി​തി തീ​രു​മാ​നി​ക്കും. ത​മ്പ്​ മൈ​താ​ന​ങ്ങ​ൾ കൈ​യേ​റ​രു​തെ​ന്ന്​ ക​ന്നു​കാ​ലി ഫാം ​ഉ​ട​മ​ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കും. നി​ശ്ച​യി​ച്ച സ്ഥ​ല​ത്ത​ല്ലാ​തെ നി​ർ​മി​ച്ച ത​മ്പു​ക​ൾ നീ​ക്കാ​ൻ ഫീ​ൽ​ഡ്​ പ​രി​ശോ​ധ​ന സം​ഘ​വും രൂ​പ​വ​ത്​​ക​രി​ച്ചു. ഒാ​ൺ​ലൈ​ൻ വ​ഴി​യാ​ണ്​ ലൈ​സ​ൻ​സി​ന്​ ​അ​പേ​ക്ഷി​​ക്കേ​ണ്ട​ത്. രാ​ജ്യ​ത്തെ കോ​വി​ഡ്​ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി ത​മ്പ്​ ലൈ​സ​ൻ​സ്​ വി​ത​ര​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

നേ​ര​ത്തെ ആ​രോ​ഗ്യ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി തീ​രു​മാ​​ന​മെ​ടു​ക്കാ​ൻ മ​ന്ത്രി​സ​ഭ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ശൈ​ത്യ​കാ​ല ത​മ്പ്​ നി​ർ​മാ​ണ​ത്തി​ന്​ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല.

ഇ​പ്പോ​ൾ വൈ​റ​സ്​ വ്യാ​പ​നം കു​റ​ഞ്ഞ​തും ന​വം​ബ​റോ​ടെ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും ര​ണ്ട്​ ഡോ​സ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന ​വി​ല​യി​രു​ത്ത​ലു​മാ​ണ്​ ത​മ്പി​ന്​ അ​നു​മ​തി ന​ൽ​കാ​ൻ പ്രേ​രി​പ്പി​ച്ച​ത്.

സു​ഖ​ശീ​ത​ളി​മ ആ​സ്വ​ദി​ച്ച് ഇ​ഷ്​​ട​വി​ഭ​വ​ങ്ങ​ൾ ആ​ഹ​രി​ച്ച് കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ത​മാ​ശ​ക​ൾ പ​ങ്കു​വെ​ച്ച് രാ​ത്രി​ക​ൾ സ​ജീ​വ​മാ​ക്കു​ന്ന പ​തി​വ്​ അ​റ​ബി​ക​ൾ​ക്കു​ണ്ട്.

ന​വം​ബ​ർ 15 മു​ത​ൽ മാ​ർ​ച്ച് 15 വ​രെ നാ​ലു​മാ​സ​മാ​ണ് മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റും ത​ണു​പ്പ് ആ​സ്വാ​ദ​ന ത​മ്പു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​റു​ള്ള​ത്. ക​ഴി​ഞ്ഞ ത​വ​ണ അ​നു​മ​തി ന​ൽ​കാ​തി​രു​ന്ന​തോ​ടെ അ​ന​ധി​കൃ​ത​മാ​യി പ​ല​രും ത​മ്പ്​ നി​ർ​മി​ച്ചു. 5000ത്തി​ലേ​റെ അ​ന​ധി​കൃ​ത ത​മ്പു​ക​ളാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം പൊ​ളി​ച്ചു​നീ​ക്കി​യ​ത്.

Show Full Article
TAGS:winter 
News Summary - The municipality has begun preparations for the winter
Next Story