കുവൈത്ത് സിറ്റി: കുവൈത്തിലെ മുഴുവൻ വിദ്യാർഥികൾക്കും സർക്കാർ ലാപ്ടോപ് അനുവദിക്കണമെന്ന ആവശ്യവുമായി പാർലമെൻറ് അംഗം. ഇൗസ അൽ കൻദരി എം.പിയാണ് ഇൗ ആവശ്യം ഉന്നയിച്ചത്.
ഒാൺലൈൻ വിദ്യാഭ്യാസത്തെ ആശ്രയിക്കുന്ന നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് അതിനനുസരിച്ചുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്. എല്ലാ കുട്ടികൾക്ക് ഡിവൈസ് സംഘടിപ്പിക്കുന്നത് രക്ഷിതാക്കൾക്ക് ഭാരമാണ്. സമൂഹ പുരോഗതിയുടെ അടിസ്ഥാന ശിലയാണ് വിദ്യാഭ്യാസം. അതിന് സർക്കാർ അധികം പണം ചെലവഴിച്ചാലും നഷ്ടമാവില്ല. അതുകൊണ്ട് മുഴുവൻ വിദ്യാർഥികൾക്കും ലാപ്ടോപ് നൽകാൻ വിദ്യാഭ്യാസ മന്ത്രാലയം പദ്ധതി ആവിഷ്കരിക്കണമെന്ന് ഇൗസ അൽ കൻദരി എം.പി ആവശ്യപ്പെട്ടു.