മഴക്ക് മുന്നോടിയായി പൊതുമരാമത്ത് മന്ത്രാലയം ഒരുക്കത്തിൽ
text_fieldsകുവൈത്ത് സിറ്റി: മഴക്ക് മുന്നോടിയായി കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം തയാറെടുപ്പ് തുടങ്ങി. റോഡ് അറ്റകുറ്റപണികൾക്ക് കർമപദ്ധതി തയാറാക്കുന്നു. മഴക്കാലത്തിന് മുമ്പ് അടിയന്തര അറ്റകുറ്റപണി പൂർത്തിയാക്കും. പ്രധാന റോഡുകളിലെയും ഉൾറോഡുകളിലെയും കേടുപാടുകൾ തീർക്കും. ഒാടകൾ വൃത്തിയാക്കി വെള്ളമൊഴുക്ക് ഉറപ്പുവരുത്തും. ആറു ഗവർണറേറ്റുകളിലും ഇത്തരം നിർമാണ പ്രവർത്തനങ്ങൾക്ക് ടെൻഡർ ക്ഷണിച്ചു. മഴക്ക് മുമ്പ് ചെയ്യേണ്ട അറ്റകുറ്റപണികൾക്കും ഒാടകളിലെ മാലിന്യവും മണലും നീക്കലും ഉൾപ്പെടെ മഴക്കാലത്ത് ചെയ്തുതീർക്കേണ്ട പണികൾക്കും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. മൂന്നു വർഷം മുമ്പ് ഒരാഴ്ചക്കിടെ രണ്ടു തവണ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഹുസ്സാം അൽ റൂമി രാജിവെച്ചിരുന്നു. റോഡുകളുടെയും പാലങ്ങളുടെയും ഒാടകളുടെയും നിർമാണപ്രവർത്തനങ്ങളിലെ അപാകതയാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് വിലയിരുത്തലുണ്ടായി. ഇൗ സാഹചര്യത്തിലാണ് ഇത്തവണ നേരത്തേ തന്നെ മുന്നൊരുക്കം നടത്തുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ തൃപ്തികരമായി മുന്നൊരുക്കം നടത്താൻ കഴിഞ്ഞതിനാൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

